എഡിറ്റര്‍
എഡിറ്റര്‍
മേഴ്‌സിഡസ് സി ക്ലാസ്, ഇ ക്ലാസ് മോഡല്‍ ഇന്ത്യന്‍ വിപണിയില്‍
എഡിറ്റര്‍
Saturday 6th October 2012 2:21pm

ന്യൂദല്‍ഹി: മേഴ്‌സിഡസ് ബെന്‍സിന്റെ സി ക്ലാസ് ഇ ക്ലാസ് സ്‌പോര്‍ട് എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി.

29.9 ലക്ഷം രൂപയാണ് സി ക്ലാസ് ബെന്‍സിന്റെ ദല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഇ ക്ലാസിന്റെ വില 39.9 ലക്ഷവുമാണ്.

Ads By Google

220 സിഡിഐ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് രണ്ട് സെഡാനും ഉള്ളത്. 7ജി ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് രണ്ട് മോഡലുകളിലുമുള്ളത്.

2015-16 ഓടെ തങ്ങളുടെ മുഴുവന്‍ വാഹനങ്ങളും ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. വരുന്ന 5-10 വര്‍ഷത്തിനുള്ളില്‍ 40 ശതമാനം വാഹനങ്ങളുടെ വില 25 ലക്ഷത്തില്‍ താഴെ ആക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

2014 ല്‍ ഇന്ത്യയില്‍ 2014 കോടിയുടെ നിക്ഷേപം നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

2009 ല്‍ ബി.എം.ഡബ്ല്യൂ യുടെ വരവോടെയാണ് മേഴ്‌സിഡസ് ബെന്‍സിന് ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്ന ആധിപത്യം നഷ്ടമാകുന്നത്. ഈ വര്‍ഷം കമ്പനിയുടെ സ്ഥാനം മൂന്നാമതായാണ്. ബി.എം.ഡബ്ല്യൂക്ക് പിന്നിലായി ഓഡി രണ്ടാം സ്ഥാനം കൈയ്യടക്കിയിരിക്കുകയാണ്.

Advertisement