എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍
എഡിറ്റര്‍
Wednesday 27th March 2013 3:45pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ കട്കട്ഡുമ മെട്രോ സ്റ്റേഷനില്‍ ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

Ads By Google

ഉത്തര്‍പ്രദേശിലെ മുരഡ്‌നഗറിലാണ് പവന്‍ എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ മുറാദ്‌നഗര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഒരു മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു പവന്‍കുമാറിന്റെ മൃതദേഹം.

ഇയാള്‍ ജീവനൊടുക്കിയതാണെന്ന് പോലീസ് സൂചന നല്‍കി. ഇന്നലെയാണ് കട്കട്ഡുമ മെട്രോ സ്റ്റേഷനില്‍ വെച്ച് പവന്‍കുമാര്‍ ഭാര്യ ദീപ്തിയെയും അവരുടെ പിതാവിനെയും വെടിവെച്ചത്.

അച്ഛനൊപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് കയറവേ ഇരുവരെയും പിന്നില്‍ നിന്ന് വെടിവെയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദീപ്തി മരിച്ചു. അച്ഛന്‍ ബിഷം ദാസ് ഐ.സി.യുവില്‍ ചികിത്സയിലാണ്.

ഇന്നലെ തന്നെ പവന്‍കുമാറാണ് വെടിവെച്ചതെന്ന് പോലീസിന് അറിവു ലഭിച്ചിരുന്നു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.  കുടുംബ പ്രശ്‌നങ്ങളാണ് പവനെ ഇത്തരത്തില്‍ ഒരു ഹീനകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

Advertisement