രണ്ട് വിക്കറ്റരികെ വിജയമിരിപ്പൂ; മെല്‍ബണില്‍ വിജയപ്രതീക്ഷയില്‍ ഇന്ത്യ
INDIA VS AUSTRALIA
രണ്ട് വിക്കറ്റരികെ വിജയമിരിപ്പൂ; മെല്‍ബണില്‍ വിജയപ്രതീക്ഷയില്‍ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th December 2018, 2:35 pm

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിനരികെ. അവസാനദിവസത്തെ കളി അവസാനിക്കാനിരിക്കെ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എന്ന നിലയിലാണ്.

അഞ്ചാം ദിനത്തില്‍ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ഇന്ത്യക്ക് വിജയിക്കാം. അതേസമയം ഓസ്ട്രേലിയക്ക് വിജയിക്കണമെങ്കില്‍ 141 റണ്‍സ് കൂടി അടിച്ചെടുക്കണം.

മൂന്നു വിക്കറ്റെടുത്ത ജഡേജയും രണ്ട് വിക്കറ്റ് വീതമെടുത്ത ബുംറയും ഷമിയുമാണ് ഓസീസിനെ തകര്‍ത്തത്. വാലറ്റത്ത് കമ്മിന്‍സ് നടത്തുന്ന ചെറുത്തനില്‍പ്പിലാണ് ആതിഥേയരുടെ പ്രതീക്ഷ.

ALSO READ: ഇതാ താല്‍ക്കാലിക ക്യാപ്റ്റന്‍ വരുന്നു…ഇയാള്‍ക്ക് സംസാരിക്കാന്‍ മാത്രമെ അറിയൂ; ടിം പെയ്‌നിന് അതേനാണയത്തില്‍ മറുപടി നല്‍കി ഋഷഭ് പന്ത്

103 പന്തില്‍ 61 റണ്‍സുമായി കമ്മിന്‍സും ആറു റണ്‍സുമായി നഥാന്‍ ലിയോണുമാണ് ക്രീസില്‍. ഓസീസ് നിരയില്‍ ഉസ്മാന്‍ ഖ്വാജ (33) ഷോണ്‍ മാര്‍ഷ് (44), ട്രാവിസ് ഹെഡ് (34) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ടിം പെയ്ന്‍ 26 റണ്‍സിന് പുറത്തായി.

നേരത്തെ രണ്ടാം ഇന്നിങ്സ് എട്ടു വിക്കറ്റിന് 106 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. അഞ്ചു വിക്കറ്റിന് 54 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മായങ്ക് അഗര്‍വാള്‍ (42), രവീന്ദ്ര ജഡേജ (5), ഋഷഭ് പന്ത് (33)എന്നിവരുടെ വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു. ഋഷഭിന്റെ വിക്കറ്റ് പോയതിന് പിന്നാലെ കോഹ്‌ലി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഒരോ എണ്ണം വീതം ജയിച്ച് ഇരുടീമുകളും സമനിലയിലാണ്.

WATCH THIS VIDEO: