മെഹ്ബൂബ മുഫ്തിയെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മകള്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി
Kashmir Turmoil
മെഹ്ബൂബ മുഫ്തിയെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മകള്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി
ന്യൂസ് ഡെസ്‌ക്
Wednesday, 4th September 2019, 11:02 pm

ന്യൂദല്‍ഹി: മെഹ്ബൂബ  മുഫ്തിയെ കാണാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മകള്‍ സന ഇല്‍തിജ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. കഴിഞ്ഞ ഒരു മാസമായി മാതാവിനെ കണ്ടിട്ടില്ലെന്നും ആരോഗ്യാവസ്ഥ സംബന്ധിച്ച് ആശങ്കയുണ്ടെന്നും സന നല്‍കിയ ഹരജിയില്‍ പറയുന്നു.

ഹരജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും. മെഹ്ബൂബ മുഫ്തിയെ ഏകാന്തതടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണാന്‍ അനുവദിക്കുന്നില്ലെന്നും സന നേരത്തെ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വീട്ടു തടങ്കലില്‍ കഴിയുന്ന സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ സുപ്രീംകോടതി അനുവദിച്ചിരുന്നു. സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ യെച്ചൂരിക്ക് സന്ദര്‍ശനത്തിനുള്ള അനുമതി ലഭിക്കുകയായിരുന്നു.

യെച്ചൂരിയുടെ സന്ദര്‍ശനത്തെ സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കശ്മീര്‍ സന്ദര്‍ശിക്കാന്‍ യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യ രണ്ടു തവണ കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി ചോദിച്ച യെച്ചൂരിക്ക് അനുവാദം ലഭിച്ചിരുന്നില്ല. ശ്രീനഗറില്‍ വിമാനത്താവളത്തില്‍ വച്ച് രണ്ട തവണ യെച്ചൂരിയെ തിരിച്ചയക്കുകയായിരുന്നു.