ലീഗ് - സമസ്ത അനുനയ ചര്‍ച്ച; പാണക്കാട്ട് ആലിക്കുട്ടി മുസ്‌ലിയാരും ലീഗ് നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച
Kerala News
ലീഗ് - സമസ്ത അനുനയ ചര്‍ച്ച; പാണക്കാട്ട് ആലിക്കുട്ടി മുസ്‌ലിയാരും ലീഗ് നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച
ന്യൂസ് ഡെസ്‌ക്
Wednesday, 6th January 2021, 9:31 am

മലപ്പുറം: മുസ്‌ലിം ലീഗ് – സമസ്ത അനുനയ ചര്‍ച്ചകള്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരും  പ്രസിഡന്‍റ്   സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് എത്തി.

ലീഗ് അധ്യക്ഷന്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ അടക്കമുള്ളവരുമായുള്ള അനുനയ ചര്‍ച്ചകള്‍ക്കായിട്ടാണ്  സമസ്ത നേതാക്കള്‍ എത്തിയിരിക്കുന്നത്.

നേരത്തെ ലീഗ് – സമസ്ത പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് പാണക്കാട്ടും പട്ടിക്കാട്ടെ മതപഠനകേന്ദ്രമായ ജാമിഅ നൂരിയയിലും വിലക്ക് ഏര്‍പ്പെടുത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിനിടെയാണ് ലീഗ് – സമസ്ത കൂടിക്കാഴ്ച്ച നടക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ കേരളപര്യടനത്തിനിടെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ നിന്ന് ആലിക്കുട്ടി മുസ്‌ലിയാര്‍ പിന്‍വാങ്ങിയിരുന്നു.

ലീഗ് വിലക്കിനെ തുടര്‍ന്നാണ് ഇതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Meeting between Alikutty Musliyar and League leaders in Panakkad