എഡിറ്റര്‍
എഡിറ്റര്‍
രഥയാത്രയ്ക്കിടെ അദ്വാനിയെ അറസ്റ്റ് ചെയ്ത ആര്‍.കെ സിങ് ഇന്ന് ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രി
എഡിറ്റര്‍
Sunday 3rd September 2017 3:17pm

ന്യൂദല്‍ഹി: 26 വര്‍ഷം മുമ്പ് എല്‍.കെ അദ്വാനിയുടെ രഥയാത്ര ബീഹാറിലേക്ക് പ്രവേശിച്ചപ്പോള്‍ അദ്ദേഹത്തെ അറസറ്റ് ചെയ്ത സംഘ തലവനായിരുന്നു ആര്‍.കെ സിങ് എന്ന രാജ്കുമാര്‍ സിങ് മോദി മന്ത്രിസഭയില്‍.

അദ്വാനിയുടെ രഥയാത്ര ബിഹാറില്‍ പ്രവേശിച്ചപ്പോള്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.


Dont Miss മരം ചാടുമ്പോള്‍ താഴെ വീണ കുരങ്ങിനെ കൂട്ടാളികള്‍ തിരിഞ്ഞുനോക്കാറില്ല; മോദി സര്‍ക്കാരിന്റെ തിരിച്ചടിയേറ്റ നീതിഷിനെ ട്രോളി ലാലു


1990 ഒക്ടോബറില്‍ ആര്‍കെ സിങ് ബിഹാര്‍ സര്‍ക്കാരിന്റെ ഒരു സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഐ.എ.എസ് ഓഫീസറായിരുന്നു. അദ്വാനിയുടെ രഥയാത്ര തടയാന്‍ രാവിലെ ഗവണ്‍മെന്റ് ഹെലികോപ്ടറില്‍ സമസ്തിപൂരിലേക്ക് ഐപിഎസ് ഓഫീസര്‍ രാമേശ്വര്‍ ഒറാണിനൊപ്പം ഇദ്ദേഹമായിരുന്നു ചെന്നത്.

തന്റെ പക്കലുള്ള അറസ്റ്റ് വാറണ്ട് കാണിച്ച് സിങും ഒറോണും അദ്വാനിയെ അറസ്റ്റ് ചെയ്ത് പാട്നയിലേക്ക് എത്തിക്കുകയും ചെയ്തു.  രഥയാത്രയുടെ നേതാവായ അദ്വാനിയെ വിലങ്ങു വെച്ച ഉദ്യോഗസ്ഥനെന്ന നിലയില്‍ ആര്‍.കെ സിങ് അന്ന് തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായും ആര്‍കെ സിങ് പ്രവര്‍ത്തിച്ചിരുന്നു. 2014ന് മുമ്പായിരുന്നു ബിജെപിയില്‍ സിങ് ചേര്‍ന്നത്. തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ബിഹാറിലെ അരായില്‍ നിന്നും എംപിയായി.

Advertisement