എഡിറ്റര്‍
എഡിറ്റര്‍
എന്റെ നായിക മീരയല്ല: അനൂപ് മേനോന്‍
എഡിറ്റര്‍
Friday 28th June 2013 12:36pm

meera-and-anoop

##അനൂപ് മേനോന്റെ നായികയായി മീരാ ജാസ്മിന്‍ പുതിയ ചിത്രത്തില്‍ വരുന്നെന്ന വാര്‍ത്ത അനൂപ് നിഷേധിച്ചു. തന്റെ നായികയായി മീരാ ജാസ്മിന്‍ ഒരു ചിത്രത്തിലും കരാര്‍ ചെയ്തിട്ടില്ലെന്ന് അനൂപ് മേനോന്‍ പറഞ്ഞു.
Ads By Google

തെറ്റായ വാര്‍ത്തയാണ് അതെന്നും താന്‍ മറ്റ് സിനിമകളുടെ തിരക്കിലാണെന്നും അനൂപ് പറഞ്ഞു

വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘മഴനീര്‍ത്തുള്ളികള്‍’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നായിരുന്നു വാര്‍ത്ത.

എസ്.ആര്‍.ടി. ഫിലിംസിന്റെ ബാനറില്‍ എല്‍. സുന്ദര്‍രാജന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കെ. മോഹന്‍കുമാറാണ്. ഔസേപ്പച്ചനാണ് സംഗീതസംവിധായകന്‍.

പാലക്കാട് പ്രധാന ലൊക്കേഷനാകുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ അരവിന്ദ് കൃഷ്ണനാണ്.

Advertisement