Administrator
Administrator
മെഡിക്കല്‍ പി.ജി: നാളെ വരെ പ്രവേശനം നടത്താം
Administrator
Thursday 30th June 2011 11:20am

ന്യൂദല്‍ഹി: സര്‍ക്കാര്‍ ക്വാട്ടയിലെ മെഡിക്കല്‍ പി.ജി പ്രവേശനം നാളെ വരെ നീട്ടിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ്. മാനേജ്‌മെന്റ് നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി വിധി. ഇതുപ്രകാരം സ്വാശ്രയ പി.ജി കോഴ്‌സുകളിലെ സര്‍ക്കാര്‍ ക്വാട്ടയില്‍ നാളെ വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാം.

സര്‍ക്കാര്‍ വാദത്തിനെതിരെ രംഗത്ത് വന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ വാദങ്ങള്‍ ജഡ്ജിമാരായ പി. സദാശിവം, എ.കെ പട്‌നായിക് എന്നിവരുടെ ബെഞ്ച് തള്ളുകയായിരുന്നു. മാനേജ്‌മെന്റുകളുടെത് മോശം പെരുമാറ്റമാണെന്നും കോടതി വിലയിരുത്തി. സ്വാശ്രയ പ്രവേശന വിഷയത്തില്‍ വര്‍ഷാവര്‍ഷമുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ ശ്വാശ്വത നടപിടയുണ്ടാവണമെന്നും കോടതി ആവശ്യപ്പെട്ടു.

നിയമവിരുദ്ധ പ്രവേശനം നേടിയതവരെ പുറത്താക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മെഡിക്കല്‍ കൗണ്‍സിലിന് തീരുമാനമെടുക്കാമെന്ന് സ്വാശ്രയ കോളജുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്കെന്നും തിക്താനുഭവമാണ് ഉണ്ടായിട്ടുള്ളത്. ഇത് അവസാനിപ്പിക്കാന്‍ നടപടി വേണം. നിയമം ലംഘിച്ചാല്‍ പരായാരം മെഡിക്കല്‍ കോളജിനും ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞു.

കേസ് ഇന്നലെ പരിഗണിച്ചപ്പോള്‍ തീയതി നീട്ടിനല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തോട് എതിര്‍പ്പില്ലെന്നും 50 ശതമാനം സീറ്റ് സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ പിജിയുടെ അമ്പത് ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ പ്രവേശനം നടത്തുന്നതില്‍ വിയോജിപ്പില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു.

മുഴുവന്‍ സീറ്റുകളിലും പ്രവേശനം നല്‍കിയ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ നിലപാടിന് കടുത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി.

Advertisement