എഡിറ്റര്‍
എഡിറ്റര്‍
സൗദിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു
എഡിറ്റര്‍
Thursday 1st January 2015 3:00pm

insurance-01

ജിദ്ദ: സൗദിയില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമെന്ന് സൗദി ആരോഗ്യമന്ത്രാലയം. കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

‘രാജ്യത്ത് സന്ദര്‍ശനത്തിന് വരുന്ന സമയത്തും സന്ദര്‍ശക കാലാവധി നീട്ടുന്ന സമയത്തും ആശ്രിതര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.’ അധികൃതര്‍ പറഞ്ഞു. പുതിയ നിയമം സൗദി മന്ത്രിസഭ അംഗീകരിച്ചു.

എന്നാല്‍ ഈ നിയമം ഹജ്ജ് ഉമ്രാ തീര്‍ത്ഥാടകര്‍ക്ക് ബാധകമായിരിക്കില്ല. മാത്രമല്ല ചികിത്സയ്ക്കായെത്തുന്നവരും രാജ്യത്തിന്റെ അതിഥികളും സ്‌പെഷ്യല്‍ പാസ്‌പോര്‍ട്ട് ഉള്ളവരും ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല.

‘നയതന്ത്ര ദൗത്യങ്ങള്‍ക്കായും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും എത്തുന്ന സന്ദര്‍ശകര്‍ക്ക് ഈ നിയമം ബാധകരമായിരിക്കില്ല.’ അധികൃതര്‍ അറിയിച്ചു. അസുഖങ്ങള്‍ വന്നാലും പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കും പ്രാഥമിക ശിശ്രൂഷകള്‍ നല്‍കുന്നതിനും ആബുലന്‍സ് സര്‍വീസ് ലഭിക്കുന്നതിനും ആരോഗ്യ ഇന്‍ഷൂറന്‍സ് സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നുമുതലാണ് പുതിയ പദ്ധതി നിലവില്‍ വരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. പെട്ടെന്ന് തന്നെ നടപ്പില്‍ വരുത്തുമെന്നാണ് ഇന്‍ഷുറന്‍സ് സ്‌പെഷ്യലിസ്റ്റ് പറയുന്നത്. ഇന്‍ഷുറന്‍സ് പ്രീമിയം 100 സൗദി റിയാലിന്റേതായിരിക്കണെമെന്നും അദ്ദേഹം പറഞ്ഞു.

Advertisement