എഡിറ്റര്‍
എഡിറ്റര്‍
ഗ്രാമീണ മേഖലയിലെ മെഡിക്കല്‍ കോഴ്‌സ് ഉടന്‍ പരിഗണിക്കും
എഡിറ്റര്‍
Wednesday 12th June 2013 2:20pm

medical-centre

ന്യൂദല്‍ഹി: ഗ്രാമീണ മേഖലയിലെ മെഡിക്കല്‍ കോഴ്‌സിന് അംഗീകാരം നല്‍കുന്ന കാര്യം ഉടന്‍ പരഗണിക്കും. ഇതുസംബന്ധിച്ച ആരോഗ്യമന്ത്രാലയത്തിന്റെ കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്.

വരുന്ന അധ്യയന വര്‍ഷം തന്നെ കോഴ്സ് നടപ്പാക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടത്. മൂന്നര വര്‍ഷം കൊണ്ട് ഗ്രാമീണ ഡോക്ടര്‍മാരാകാന്‍ കഴിയുന്ന കോഴ്‌സിനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

Ads By Google

ബി.എസ്.ഇ കമ്യൂണിറ്റി ഹെല്‍ത്ത് എന്ന കോഴ്‌സിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകളും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയും എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പിനിടെയാണ് കോഴ്‌സുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

2010 ല്‍ കോഴ്‌സ് നടത്താന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ എതിര്‍പ്പ് മൂലം നടന്നില്ല. ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ ആവശ്യം മന്ത്രിസഭായോഗത്തില്‍ ഉടന്‍ പരിഗണിക്കുമെന്നാണ് അറിയുന്നത്.

സര്‍ക്കാറിന്റെ കീഴിലുള്ള റൂറല്‍ ഹെല്‍ത്ത് കെയര്‍ സകൂളില്‍ ആരോഗ്യ മന്ത്രാലയത്തിന്റേയും മെഡിക്കല്‍ കൗണ്‍സിലിന്റേയും സംയുക്ത സമിതിയുടെ മേല്‍ നോട്ടത്തില്‍ കോഴ്‌സ് നടത്തും.

Advertisement