എഡിറ്റര്‍
എഡിറ്റര്‍
മെഡിക്കല്‍ കോളെജ് കോഴ; ബി.ജെ.പി നേതാക്കള്‍ വിജിലന്‍സിന് മുന്നില്‍ ഹാജരാകണം
എഡിറ്റര്‍
Monday 7th August 2017 10:03am

 

തിരുവനന്തപുരം: മെഡിക്കല്‍ കോഴ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് അന്വേഷണസംഘത്തിന് മുന്നില്‍ ബി.ജെ.പി നേതാക്കളും കോഴയെപ്പറ്റി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ അംഗങ്ങളുമായ കെ.പി ശ്രീശനും കെ.പി നസീറും ഹജരാകും.
അതിനിടെ ഇന്നാരംഭിച്ച നിയമസഭസമ്മേളനത്തില്‍ മെഡിക്കല്‍ കോഴ കേസ് ചര്‍ച്ചയായി.

കേസ് സി.ബി.ഐക്ക് വിടണമെന്ന് ഭരണ പ്രതിപക്ഷ കക്ഷികള്‍ ആവശ്യമുന്നയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് വന്നശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. അതിനിടെ ബി.ജെ.പി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടും കേസില്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി വാങ്ങിക്കൊടുക്കാന്‍ ആര്‍.എസ് വിനോദ്. 5.6 കോടി രൂപ കൈപ്പറ്റിയ എന്ന അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ചോര്‍ന്നിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നാലെ അര്‍.എസ് വിനോദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കമ്മീഷന്റെ അന്വേഷണത്തിനിടെ എം.ടി രമേശിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.


Also Read മെഡിക്കല്‍ കോളേജ് അഴിമതിയില്‍ നിന്നും ശ്രദ്ധ തിരിക്കാനായി അക്രമമുണ്ടാകും; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സഭയില്‍ വെളിപ്പെടുത്തി മുഖ്യമന്ത്രി


വര്‍ക്കലയിലെ സ്വാശ്രയ മെഡിക്കല്‍ കോളേജ് ഉടമയ്ക്ക് എം.ബി.ബി.എസിന് 150 സീറ്റുകള്‍ അധികമായി അനുവദിക്കാന്‍ നടത്തിയ ഇടപെടലുകളിലാണ് കേരളത്തിലെ ബി.ജെ.പിയെ വെട്ടിലാക്കിയത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ കൂടി വന്നതോടെ കുമ്മനം രാജശേഖരന്‍ അന്വേഷണ കമ്മീഷനെ വെയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരം മുന്‍ കൗണ്‍സിലര്‍ സുക്കാര്‍ണോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസെടുത്ത് കേസ് അന്വേഷിക്കുകയായിരുന്നു.

Advertisement