എഡിറ്റര്‍
എഡിറ്റര്‍
സൗദി സ്വദേശിവത്കരണം: മാധ്യമങ്ങള്‍ക്കെതിരെ മുസ്‌ലിം ലീഗ്
എഡിറ്റര്‍
Saturday 30th March 2013 7:31pm

P K Kunhalikkuttyമലപ്പുറം: സൗദിയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ അനാവശ്യമായ ആശങ്ക സൃഷ്ടിക്കുകയാണെന്ന് മുസ്‌ലിം ലീഗ്. പെരുപ്പിച്ച വാര്‍ത്തകള്‍ സൗദിയില്‍ മറ്റ് പല ചര്‍ച്ചകള്‍ക്കും കാരണമാകുന്നുണ്ടെന്നും മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ മിതത്വം പാലിക്കണമെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Ads By Google

അതേ സമയം ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം ഫലപ്രദമാക്കാന്‍ പ്രശ്‌നം  നിയമസഭയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വേണ്ടി യു.ഡി.എഫില്‍ എല്ലാവരും അച്ചടക്കം പാലിക്കണം. വിവാദങ്ങള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും വിരാമമിടാന്‍ ഇത് സഹായകരമാകുമെന്നും ലീഗ് സംസ്ഥാന നേതൃയോഗം വിലയിരുത്തി. ഇപ്പോഴത്തെ വിവാദങ്ങള്‍ സര്‍ക്കാറിന്റെ പ്രതിഛായ തകര്‍ക്കാന്‍ പോന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്താനും അതിനുള്ള സബ്കമ്മിറ്റി തെരഞ്ഞെടുപ്പുമാണ് ലിഗിന്റെ നേതൃയോഗത്തിലെ പ്രധാന തീരുമാനം. മലപ്പുറത്ത് ഇന്ന് ചേര്‍ന്ന ലീഗ് സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement