എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹി കൂട്ടബലാത്സംഗ വിചാരണ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം
എഡിറ്റര്‍
Friday 22nd March 2013 11:10am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി മരണമടഞ്ഞ കേസിന്റെ വിചാരണ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.

Ads By Google

വിചാരണ രഹസ്യമാക്കണമെന്ന സാകേതിലെ വിചാരണക്കോടതിയുടെ ഉത്തരവ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി.

വിചാരണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രതികള്‍ക്ക് സഹായകരമാകുമെന്നായിരുന്നു സാകേത് കോടതിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി റിപ്പോര്‍ട്ടിങ് വിലക്കിയത്.

വിചാരണ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കരുതെന്ന് പ്രതികളുടെ അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ 16 നാണ് ഓടികൊണ്ടിരുന്ന ബസ്സില്‍ നിന്നും പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്.

ഏതാനും ദിവസം മുന്‍പ് ആത്മഹത്യ ചെയ്ത രാംസിങ് ഉള്‍പ്പെടെ ആറ് പേരാണ് ദല്‍ഹി കൂട്ട ബലാത്സംഗത്തിലെ പ്രതികള്‍. ഇവരുടെ വിചാരണാ നടപടികള്‍ ദല്‍ഹി അതിവേഗ കോടതിയില്‍ പുരോഗമിക്കുകയാണ്.

Advertisement