ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്; കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍
national news
ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്; കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍
ന്യൂസ് ഡെസ്‌ക്
Saturday, 9th March 2019, 9:32 am

 

ന്യൂദല്‍ഹി: കശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമെന്ന് പ്രതിരോധ മന്ത്രാലയം. സൈനികനായ മുഹമ്മദ് യാസീന്‍ ഭട്ടിനെ കശ്മീരിലെ ബുദ്ഗാമില്‍ നിന്നും തട്ടിക്കൊണ്ടുപോയി എന്ന റിപ്പോര്‍ട്ടുകളാണ് കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്.

” മുഹമ്മദ് യാസീന്‍ സുരക്ഷിതനാണ്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്.” എന്നാണ് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

മാര്‍ച്ച് എട്ടിനായിരുന്നു പട്ടാളക്കാരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ജമ്മു ആന്റ് കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയില്‍ ജോലി ചെയ്തിരുന്ന ഇയാളെ വീട്ടില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Also read:“രാമക്ഷേത്ര നിര്‍മാണത്തിനുള്ള തടസം നീക്കുകയാണ് വേണ്ടത്”; അയോധ്യ കേസില്‍ സുപ്രീം കോടതിക്കെതിരെ ആര്‍.എസ്.എസ്

കഴിഞ്ഞവര്‍ഷം ജൂണില്‍ ഔറംഗസേബ് എന്ന പട്ടാളക്കാരനെ പുല്‍വാമയില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.