എഡിറ്റര്‍
എഡിറ്റര്‍
ആരോഗ്യം മോശമാണ്, നിരാഹാരം അവസാനിപ്പിക്കണമെന്ന് മേധാ പട്ക്കറോട് ഉമാഭാരതി; സമരത്തിന് പിന്തുണയേകു എന്ന് മേധാ
എഡിറ്റര്‍
Monday 7th August 2017 1:24pm

 

ഭോപ്പാല്‍: ധര്‍മ്മദ തീരത്തെ ജനങ്ങള്‍ക്ക് നീതി നിഷേധിക്കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരെ പതിനൊന്ന് ദിവസമായി നിരാഹാരം കിടക്കുന്ന മേധാപട്കറുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ചുള്ള കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതിയുടെ ട്വീറ്റിന് മറുപടിയുമായി മേധാപട്ക്കര്‍

‘ഞാന്‍ നിങ്ങളെ വളരെ ബഹുമാനിക്കുന്നു. നീ എന്റെ മാര്‍ഗദര്‍ശിയാണ് . എനിക്ക് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വേവലാതിയുണ്ട് അതുകൊണ്ട് നിങ്ങളുടെ നിരാഹാരം വേഗത്തില്‍ അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.

ഇതിന് മറുപടിയായി മേധാപട്ക്കര്‍ തങ്ങളുടെ സമരത്തിന് മന്ത്രിയുടെ പിന്തുണ ആവശ്യപെട്ടു. അതിനിടെ മേധാ പട്ക്കറുടെ സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി സംഘടനകള്‍ രംഗത്തെത്തി. അഖില ഭാരതീയ കിസാന്‍ മഹാസഭ, മധ്യപ്രദേശ് പതിദര് സമാജ്, തുടങ്ങിയ സംഘടനകള്‍ തങ്ങളുടെ തങ്ങളുടെ പിന്തുണയറിച്ചു കൊണ്ടുള്ള കത്ത് നര്‍മദാ ബച്ചാവോ ആന്ദോളന്‍ സമതിക്ക് കൈമാറി.

പട്ക്കറെയും മറ്റു പ്രവര്‍ത്തകരുടെയും ആരോഗ്യപരിശോധനയ്ക്ക് ഡോക്ടര്‍മാരെ അയച്ചിട്ടുണ്ടെങ്കിലും അവര്‍ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് ജില്ലാ കളക്ടര്‍ ഡി. കെ. നാഗേന്ദ്ര പറഞ്ഞു.


Also read പശുവിന്റെ പേരില്‍ ബി.ജെ.പി ഭരിക്കുന്നിടങ്ങളില്‍ കൊല്ലപ്പെട്ട ഒരാളുടെ വീട്ടില്‍ പോലും കയറി നോക്കാത്ത ജെയ്റ്റ്‌ലിയാണ് ഇങ്ങോട്ട് വന്നിരിക്കുന്നത്: നിയമസഭയില്‍ ആഞ്ഞടിച്ച് കെ. മുരളീധരന്‍


കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെയും ആദിവാസികളെയും കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് മേധയുടെ നിരാഹാരം. ധര്‍മ്മദാ തീരത്ത് ഗ്രാമവാസികള്‍ നടത്തിവന്ന സത്യാഗ്രഹം അവസാനിപ്പിച്ച് അവരും മേധക്കൊപ്പം സമരം നടത്തുന്നുണ്ട്.

ജൂലൈ 31ന് മുമ്പ് സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളിലേക്ക് വീടും കൃഷിയിടവും ഉപേക്ഷിച്ച് മാറണം എന്നായിരുന്നു ഗ്രാമവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ജൂലൈ 31ന് ശേഷം ഒഴിഞ്ഞു പോകാത്തവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

പുനരധിവാസ കേന്ദ്രങ്ങള്‍ നിര്‍മാണം പൂര്‍ണമായി എന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് ആരോപണം. തകരഷീറ്റുകള്‍ മേഞ്ഞ രണ്ട് മുറികളുടെ നിര്‍മാണം മാത്രമാണ് സര്‍ക്കാര്‍ പൂര്‍ത്തികരിച്ചിരിക്കതെന്നാണ് ആരോപണം.

Advertisement