ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
നവരാത്രി; ഹരിയാനയില്‍ ഇറച്ചിക്കടകള്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു
ന്യൂസ് ഡെസ്‌ക്
Thursday 11th October 2018 10:29am

ഗുരുഗ്രാം: നവരാത്രി ആഘോഷങ്ങളുടെ പേരില്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ ഹിന്ദുത്വ സംഘടന ഇറച്ചിക്കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിച്ചു. സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് അതിക്രമം.

നവരാത്രി ആഘോഷങ്ങള്‍ക്ക് വേണ്ടി ഒമ്പത് ദിവസത്തേക്ക് കടകള്‍ അടയ്ക്കണമെന്നും ഇല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വം അടയ്പ്പിക്കുമെന്നാണ് സംഘടനയുടെ ഭീഷണി. ക്രമസമാധനപ്രശ്‌നമുണ്ടെങ്കില്‍ പൊലീസിനായിരിക്കും ഉത്തരവാദിത്വമെന്നും ഭീഷണിയുണ്ട്.

ബലംപ്രയോഗിച്ച് കടകളടപ്പിക്കാന്‍ ശ്രമിക്കുന്നവരെ തടയുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് കടകള്‍ അടപ്പിച്ചത്. ഗുരുഗ്രാമില്‍ ശിവസേനയും വി.എ്ച്.പിയുമടക്കമുള്ള മറ്റു ഹിന്ദുത്വ സംഘടനകളും കടകള്‍ അടപ്പിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.

ഗുരുഗ്രാമില്‍ ആയിരത്തോളം കോഴി-ഇറച്ചി കടകളാണ് ഗുരുഗ്രാമിലുള്ളത്. 2017ല്‍ പൊലീസ് സംരക്ഷണം നല്‍കുമെന്ന ഉറപ്പില്‍ തുറന്ന 300 കടകകള്‍ ശിവസേന അടപ്പിച്ചിരുന്നു.

Advertisement