മീടു: ആരോപണവിധേയനായ സംവിധായകന്റെ സിനിമയില്‍ നിന്ന് അക്ഷയ് കുമാര്‍ പിന്മാറി
me too
മീടു: ആരോപണവിധേയനായ സംവിധായകന്റെ സിനിമയില്‍ നിന്ന് അക്ഷയ് കുമാര്‍ പിന്മാറി
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 2:49 pm

ന്യൂദല്‍ഹി: ആരോപണവിധേയനായ സംവിധായകന്റെ ഹൗസ്ഫുള്‍ ഫോര്‍ എന്ന സിനിമയില്‍ നിന്നും പിന്മാറുന്നതായി അക്ഷയ് കുമാര്‍ അറിയിച്ചു. ചിത്രത്തിന്റെ സംവിധായകനായ സാജിദ് ഖാനെതിരെ മീടു ക്യാമ്പയിനനില്‍ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു.

കുറ്റവാളികളോടൊപ്പം ജോലി ചെയ്യാന്‍ തയ്യാറല്ല. ഇത്തരക്കാരോടൊപ്പമുള്ള സിനിമയില്‍ നിന്ന് പിന്മാറുക എന്നത് എന്റെ ധാര്‍മ്മിക ഉത്തരവാധിത്വമാണ് എന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കി.

Also Read:  “ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ദല്‍ഹിയിലേക്കും മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണം; നടന്‍ കൊല്ലം തുളസി

സാജിദ് ഖാനെ കൂടാതെ സിനിമയിലെ സഹനടനായ നാനാ പട്ടേക്കറിനെതിരെയും മീടു വില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സാജിദ് ഖാനെതിരെ മുന്ന് സ്ത്രീകളാണ് ആരോപണവുമായി രംഗത്ത് വന്നത്.

അക്രമങ്ങള്‍ അനുഭവിച്ചവര്‍ പറയുന്നത് ഗൗരവമായി കേള്‍ക്കണം. അവരര്‍ഹിക്കുന്ന നീതി നല്‍കണമെന്നും അക്ഷയ്കുമാര്‍ പറഞ്ഞു. നേരത്തെ ആമിര്‍ ഖാനും, കിരണ്‍ റാവുവും സമാന കാരണം ഉന്നയിച്ച് മറ്റൊരു സിനിമയില്‍ നിന്ന് പിന്മാറിയിരുന്നു.