ഒരു ക്യാമ്പസ് ഒരു നാടിന് നല്‍കിയ ആദരം- മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ക്യാമ്പസ് കാര്‍ണിവല്‍
അളക എസ്. യമുന

ഒരു ക്യാമ്പസ് ഒരു നാടിന് നല്‍കിയ ആദരം. അതാണ് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടന്ന സംസ്ഥാനത്തെ ആദ്യത്തെ ക്യാമ്പസ് കാര്‍ണിവല്‍. കോഴിക്കോടിന്റെ സാംസ്‌കാരിക തനിമയ്‌ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ മികവും കൂടിച്ചേര്‍ന്നപ്പോള്‍ കോഴിക്കോട് നഗരത്തിന് ലഭിച്ചത് ഉത്സവ സമാനമായ മൂന്ന് ദിവസങ്ങളാണ്.

പലതരത്തിലുള്ള പൊതുതാല്പര്യങ്ങളെ ഒരുവേദിയിലേക്ക് കൊണ്ടുവരിക എന്ന ചിന്തയില്‍ നിന്നാണ്  വിദ്യാര്‍ത്ഥികള്‍ കാര്‍ണിവെല്‍ എന്ന ചിന്തയിലേക്ക് എത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മലബാര്‍ ക്രസ്ത്യന്‍ കോളേജിന്റെ 110ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കാര്‍ണിവല്‍ സംഘടിപ്പിച്ചത്.

ചരിത്രത്തില്‍ പിന്നിട്ട 110 വര്‍ഷങ്ങള്‍ ഈ കോളേജ് ഓര്‍ത്തെടുത്തതും ചേര്‍ത്തുവെച്ചതും കോഴിക്കോടിന് ആദരം നല്‍കിക്കൊണ്ടായിരുന്നു. ഒരുഭാഗത്ത് സാഹിത്യ ചര്‍ച്ചകളും അക്കാദമിക് ചര്‍ച്ചകളും മറുഭാഗത്ത് സംഗീതവും കോഴിക്കോടിന്റെ തനത് സംസ്‌ക്കാരവും രുചിയും. ഒരു നാടിന് ആദരം നല്‍കിക്കൊണ്ട് ഈ ക്യാമ്പസ് നടന്നുകയറിയത് മറ്റൊരു ചരിത്രത്തിലേക്കാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോഴിക്കോടിന്റെ സാംസ്‌ക്കാരിക തനിമ ക്യാമ്പസിലേക്ക് എത്തിക്കുകയായിരുന്നു കാര്‍ണിവല്ലിലൂടെ വിദ്യാര്‍ത്ഥികള്‍. മിഠായിത്തെരുവും, എസ്.കെ പൊറ്റക്കാട് സ്‌ക്വയറും ബാബുക്ക വേദിയും കോഴിക്കോടിന്റെ തനത് രുചികളും കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണമായിരുന്നു.