എഡിറ്റര്‍
എഡിറ്റര്‍
‘മഴവില്ല് പ്രവാസ ദീപം’ പദ്ധതിക്കു തുടക്കമായി
എഡിറ്റര്‍
Sunday 30th April 2017 1:12pm

റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മഴവില്ല് കൂട്ടായ്മയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ‘തണല്‍’ കുടുംബ സംഗമം പരിപാടിയിലാണ് സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ചു ‘പ്രവാസ ദീപം’ എന്ന വ്യത്യസ്തമായ ഒരു പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് തുടക്കമായത്.

അവധിക്കു നാട്ടില്‍ പോകുന്ന ഓരോ പ്രവാസിയും ഓരോ അവധിക്കാലത്തിന്റെയും ഓര്‍മക്കായി ഒന്നോ അതിലധികമോ തണല്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കുകയും അതിനെ സംരക്ഷിക്കുകയുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ന് നമ്മുടെ നാട്ടില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെയും, അതുമൂലം അനുഭവിക്കുന്ന പ്രശ്‌നങ്ങളെ പ്രധിരോധിക്കുന്നതിന്റെയും, പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെയും ഭാഗമായി പ്രവാസികളായ നമുക്ക് എന്തൊക്കെ ചെയ്യാം എന്ന് ചിന്തയാണ് ഈ ആശയത്തിന് പിന്നിലെന്നും, ഇത് ലോകത്തുള്ള മറ്റു പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുക എന്ന ഉദ്ദേശം കൂടി ഈ പദ്ധതി നടപ്പില്‍ വരുത്തുന്നതിലുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

പ്രവാസ ദീപം പദ്ധതിയുടെ ഉദ്ഘാടനവും പ്രതീകാത്മക വൃക്ഷത്തൈ വിതരണവും സിറ്റി ഫ്‌ളവര്‍ സെയില്‍സ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് സുനു സുന്ദരന്‍ നിര്‍വഹിച്ചു. പ്രശസ്ത എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി.പ്രവാസ ദീപം പദ്ധതിയുടെ നന്മയും അതിന്റെ സന്ദേശവും ഉള്‍ക്കൊണ്ടുകൊണ്ട് കേരളത്തിലെങ്ങുമുള്ള സമൂഹം ഒരു മരമെങ്കിലും നട്ടു ആഗോള താപനത്തിനിന്റെ ഫലമായി ഇന്ന് അനുഭവിക്കുന്ന കൊടും ചൂടിനേയും കുടിവെള്ളത്തിന് വേണ്ടിയുള്ള ഭുധിമുട്ടുകളെയുമൊക്കെ പ്രതിരോധിക്കാന്‍ പറ്റിയ മാര്‍ഗമായി ഇത് ഏറ്റെടുക്കട്ടെ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രശസ്ത എഴുത്തുകാരി സബീന എം സാലി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഴവില്ല് കുടുംബ കൂട്ടായ്മ കണ്‍വീനര്‍ മോനിഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ന്യൂ ഏജ് സെക്രട്ടറി ഷാനവാസ് പാലക്കാട്, സലിം കുമാര്‍ ആലപ്പുഴ, സകരിയ പുറക്കാട്, രാജന്‍ നിലമ്പൂര്‍, ഇ.പി കുഞ്ഞാലി, ആര്‍ട്ടിസ്‌റ് ജയശങ്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രശ്മി സന്തോഷ് സ്വാഗതവും വിനോദ് മഞ്ചേരിനന്ദിയുംപറഞ്ഞു.ജംഹര്‍, ജ്യോതികുമാര്‍, സജ്ന, അഞ്ചു, ഷാജിത, രജിത, സന്തോഷ്, പ്രമോദ്, സലിംഷുഹൈബ്, മുസ്തഫ, സമീര്‍, വിനീത്, ഷാജഹാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement