അതിര്‍ത്തി പ്രശ്‌നത്തില്‍ ബി.ജെ.പി നിലപാടിനൊപ്പമാണ് ബി.എസ്.പിയെന്ന് മായാവതി
national news
അതിര്‍ത്തി പ്രശ്‌നത്തില്‍ ബി.ജെ.പി നിലപാടിനൊപ്പമാണ് ബി.എസ്.പിയെന്ന് മായാവതി
ന്യൂസ് ഡെസ്‌ക്
Monday, 29th June 2020, 7:04 pm

ലക്‌നൗ: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ബി.ജെ.പി നിലപാടിനൊപ്പമാണ് ബി.എസ്.പിയെന്ന് മായാവതി. കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയം കളിക്കുന്നത് രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

ചൈന ഈ സാഹചര്യം മുതലെടുക്കുമെന്നും മായാവതി പറഞ്ഞു. കോണ്‍ഗ്രസ് ജനങ്ങളുടെ താല്‍പ്പര്യത്തില്‍ നിന്ന് വിട്ടുമാറിയപ്പോഴാണ് ബി.എസ്.പി രൂപീകൃതമാകുന്നതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

‘ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും ഒരുകാര്യം മാത്രമാണ് പറയാനുള്ളത്. ബി.എസ്.പി ആരുടേയും കളിപ്പാവയല്ല. ദേശീയാടിസ്ഥാനത്തില്‍ രൂപീകരിച്ച സ്വതന്ത്രപാര്‍ട്ടിയാണ്’, മായാവതി പറഞ്ഞു.

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ബി.എസ്.പി കേന്ദ്രസര്‍ക്കാരിന് പിന്തുണ അറിയിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ