എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാരിനെ പിന്തുണക്കുമെന്ന് മായാവതി; ഭീഷണിയില്ലെന്ന് ചിദംബരം
എഡിറ്റര്‍
Tuesday 19th March 2013 3:33pm

ന്യൂദല്‍ഹി: തെലുങ്കാന വിഷയത്തില്‍ ഡി.എം.കെ പിന്തുണ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ യു.പി.എ സര്‍ക്കാരിന് ബി.എസ്.പിയുടെ പിന്തുണ. സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി പറഞ്ഞു.

Ads By Google

ഡി.എം.കെ പിന്മാറിയതുകൊണ്ട് സര്‍ക്കാരിന് ഭീഷണിയില്ല. കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷമല്ല. അതിനാല്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇപ്പോള്‍ സാധ്യതയില്ലെന്നും അവര്‍ പറഞ്ഞു.

വര്‍ഗീയശക്തികള്‍ അധികാരത്തിലെത്താന്‍ പാടില്ല. അതുകൊണ്ട് തന്നെ യു.പി.എക്കുള്ള പിന്തുണ തുടരുക തന്നെ ചെയ്യും-മായാവതി പറഞ്ഞു.

അതേസമയം യു.പി.എ സര്‍ക്കാരിന് ഭീഷണിയില്ലെന്ന് കേന്ദ്രമന്ത്രി പി.ചിദംബരം പറഞ്ഞു. ഡി.എം.കെ പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീലങ്കയിലെ വംശഹത്യയെയും ശ്രിലങ്കന്‍സേനയുടെ മനുഷ്യാവകാശ ധ്വംസനങ്ങളെയും അപലപിച്ചുകൊണ്ട് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ പ്രമേയം പാസ്സാക്കണമെന്ന ആവശ്യം പരിഗണിച്ചാല്‍ തീരുമാനം പുന:പരിശോധിക്കാമെന്ന കരുണാനിധിയുടെ വാക്കുകള്‍ ഗൗരവമായി കാണുന്നുവെന്നും ചിദംബരം പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, പി. ചിദംബരം, ഗുലാംനബി ആസാദ് എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് കരുണാനിധി പാര്‍ലമെന്റില്‍ പ്രമേയം പാസാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

അതേസമയം യു.പി.എ സര്‍ക്കാര്‍ സര്‍ക്കാര്‍ വെന്റിലേറ്ററിലാണെന്ന് ബി.ജെ.പി വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ബി.ജെ.പി എപ്പോഴും പൊതു തിരഞ്ഞെടുപ്പിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ഡിഎംകെ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നഖ്‌വി.

Advertisement