എഡിറ്റര്‍
എഡിറ്റര്‍
‘ഈ പരിഹാസക്കൂത്ത് നിങ്ങളെ കാക്കട്ടെ’; ജെയ്റ്റിലിയ്ക്കിട്ട് അടിക്കാന്‍ ഹോളിവുഡില്‍ നിന്നും ഡയലോഗ് ഇറക്കി രാഹുല്‍
എഡിറ്റര്‍
Thursday 26th October 2017 8:45am

ന്യൂദല്‍ഹി: സിനിമ ഡയലോഗുകള്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് സ്ഥിരമാക്കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ജി.എസ്.ടി എന്നത് ഗബ്ബര്‍ സിംഗ് ടാക്‌സ് ആണെന്ന രാഹുലിന്റെ പരിഹാസം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ വീണ്ടും സിനിമാ ഡയലോഗുമായി എത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.

പ്രശസ്ത സയന്‍സ് ഫിക്ഷന്‍ ചിത്രമായ സ്റ്റാര്‍ വാര്‍സിലെ ഡയലോഗാണ് രാഹുല്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയുള്ള ആയുധമാക്കി മാറ്റിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വന്‍ സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന കേന്ദ്രത്തിന്റെ വാദത്തെയാണ് രാഹുല്‍ പരിഹസിച്ചത്.


Also Read: ‘അരുണ്‍ ജെയ്റ്റ്‌ലിയുടെ പാക്കേജ് ജിമിക്കി കമ്മല്‍ പാട്ടാണ്; അഴിച്ചു നോക്കുമ്പോള്‍ ഉള്ളി പോലെ’; വിമര്‍ശനവുമായി തോമസ് ഐസക്


ചിത്രത്തിലെ ‘മെ ദ ഫാഴ്‌സ് ബി വിത്ത് യൂ’ എന്ന അതിപ്രശസ്തമായ വാക്കുകളാണ് ജെയ്റ്റ്‌ലിക്കെതിരായ വിമര്‍ശനമാക്കി രാഹുല്‍ മാറ്റിയത്. രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു പരിഹാസക്കൂത്താണ് ജെയ്റ്റിലിയുടെ വാദം എന്നായിരുന്നു ഈ പരാമര്‍ശത്തിലൂടെ രാഹുല്‍ വിമര്‍ശിച്ചത്.

കഴിഞ്ഞ ദിവസം ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായ മൂന്ന് വര്‍ഷം ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാകുന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെട്ടിരുന്നു. ഇതിനെയാണ് രാഹുല്‍ പരിഹസിച്ചത്. ജെയ്റ്റ്‌ലിയുടെ വാദം തെറ്റാണെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ തെളിയിക്കുന്നതാണ്. ജി.ഡി.പി വളര്‍ച്ചാ നിരക്ക് 7.9 ല്‍ നിന്നും 5.7 ല്‍ എത്തി നില്‍ക്കുകയാണ്.

Advertisement