എഡിറ്റര്‍
എഡിറ്റര്‍
നവീകരിച്ച മാക്‌സിമോ മിനി ട്രക്ക്
എഡിറ്റര്‍
Monday 11th March 2013 12:11pm

മിനി ട്രക്കായ മാക്‌സിമോയുടെ നവീകരിച്ച പതിപ്പ്  മാക്‌സിമോ പ്ലസ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിപണിയിലിറക്കി. ഫ്യുവല്‍ സ്മാര്‍ട്ട് ടെക്‌നോളജിയാണ് മാക്‌സിമോ പ്ലസിന്റെ മുഖ്യ സവിശേഷത.

Ads By Google

ഡാഷ് ബോര്‍ഡിലെ പ്രത്യേകം സ്വിച്ച്  അമര്‍ത്തി കരുത്തും മൈലേജും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. കയറ്റം കയറുമ്പോഴും കൂടുതല്‍ ഭാരം വഹിക്കുമ്പോഴും പവര്‍ മോഡിലിടാം.

തല്‍സമയം 26 ബിഎച്ച്പി  55 എന്‍എം എന്‍ജിന്‍ ശേഷി പൂര്‍ണ്ണമായും ലഭിക്കും. ഇക്കണോമി മോഡ് തിരഞ്ഞെടുക്കുമ്പോള്‍ അധിക മൈലേജ് നല്‍കും വിധം എന്‍ജിന്‍ ട്യൂണിങ് ക്രമീകരിക്കപ്പെടുന്നു. ലീറ്ററിനു 21.9 കിമീ  മൈലേജ് ( എആര്‍എഐ സാക്ഷ്യപ്പെടുത്തിയത് ) ഇതു ഉറപ്പാക്കും. പഴയമോഡലിനിത് 20 കിമീ ആയിരുന്നു.

കോമണ്‍ റയില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 909 സിസി രണ്ടു സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് മാക്‌സിമോ പ്ലസിന്. നാലു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സുള്ള മിനിട്രക്കിന് മണിക്കൂറില്‍ 70 കിമീ വരെ വേഗമെടുക്കാനാവുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
പുതിയ മാക്‌സിമോയ്ക്ക്  വീല്‍ ബേസ് ഏകദേശം നാലിഞ്ച് കൂടുതലുണ്ട്.

പുതിയ ഏഴു ലീഫ് സസ്‌പെന്‍ഷനാണ് പിന്നിലെ ചക്രങ്ങള്‍ക്ക്. തന്മൂലം ഭാരവാഹക ശേഷി പഴയതിലും 50 കിലോ ഗ്രാം കൂടിയിട്ടുമുണ്ട്. 850 കിലോ ഗ്രാം ഭാരം വഹിക്കാനാവും മാക്‌സിമോ പ്ലസിന്. ഫുള്‍ ലോഡ് ഉള്ളപ്പോള്‍ മികച്ച നിയന്ത്രണവും ഈ പരിഷ്‌കാരങ്ങള്‍ നല്‍കം.

പൂണെയ്ക്കടുത്ത് ചകനിലെ മഹീന്ദ്ര ഫാക്ടറിയില്‍ നിര്‍മിക്കുന്ന മാക്‌സിമോ പ്ലസിന് ബിഎസ് 3 , ബിഎസ് 4 വകഭേദങ്ങളുണ്ട്.

ഇവയ്ക്ക് താനെയിലെ എക്‌സ് ഷോറൂം വില യഥാക്രമം 3.40 ലക്ഷം രൂപ , 3.49 ലക്ഷം രൂപ. രണ്ടു വര്‍ഷം അല്ലെങ്കില്‍ 60,000 കിമീ ഏതാണോ ആദ്യം എന്ന ക്രമത്തില്‍ വാറന്റി മാക്‌സിമോ പ്ലസിനു നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്.

Autobeatz

Advertisement