ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി
national news
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th December 2022, 12:08 am

ന്യൂദല്‍ഹി: രാജ്യത്ത് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം നടപ്പിലാക്കി വരുന്ന മൗലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് സ്‌കീം നിര്‍ത്തലാക്കിയതായി കേന്ദ്രസര്‍ക്കാര്‍.

വ്യാഴാഴ്ച ലോക്‌സഭയില്‍ ടി.എന്‍. പ്രതാപന്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി സ്മൃതി ഇറാനി നല്‍കിയ മറുപടിയിലാണ് 2022-23 വര്‍ഷം മുതല്‍ എം.എ.എന്‍.എഫ് നിര്‍ത്തലാക്കിയതായി പറയുന്നത്.

എം.ഫില്‍, പി.എച്ച്.ഡി ഗവേഷകര്‍ക്ക് നല്‍കി വന്നിരുന്ന സഹായമാണ് കേന്ദ്രം നിര്‍ത്തലാക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളുടെയും ന്യൂനപക്ഷവിരുദ്ധതയുടെയും തുടര്‍ച്ചയാണിതെന്ന് സി.പി.ഐ.എം പ്രതികരിച്ചു.


 

ഒന്ന് മുതല്‍ എട്ട് ക്ലാസ് വരെയുള്ള പട്ടിക ജാതി, പട്ടിക വര്‍ഗ, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.

കേരളത്തില്‍ കേന്ദ്രം നിര്‍ത്തലാക്കിയ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്ന 1.25 ലക്ഷം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് കേരള സര്‍ക്കാര്‍ സ്വന്തം ചെലവില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് എം.ഫില്‍, പി.എച്ച്.ഡി ഗവേഷകര്‍ക്ക് നല്‍കി വന്നിരുന്ന ഫെല്ലോഷിപ്പ് സ്‌കീം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.

 


Content Highlight:  for Minority Students has been discontinued by the central government