എഡിറ്റര്‍
എഡിറ്റര്‍
‘കണക്ക് അറിയണം’; മട്ടന്നൂരില്‍ ഒമ്പതിടത്ത് രണ്ടാമതെത്തിയ ബി.ജെ.പിയ്ക്ക് 25 ഇടത്ത് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല
എഡിറ്റര്‍
Thursday 10th August 2017 8:26pm

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ ഒമ്പതിടത്ത് രണ്ടാമതെത്തിയെന്നാണ് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നത്. എന്നാല്‍ 25 ഇടത്ത് കെട്ടിവെച്ച കാശ് പോയെന്നതാണ് വാസ്തവം. അത് മറച്ചു വച്ചുകൊണ്ടാണ് ഒമ്പതിടത്തെ ചെറിയ വിജയത്തെ ആഘോഷിക്കുന്നത്.

മണ്ണൂര്‍, കൊളോറ, ഏളന്നൂര്‍, കീച്ചേരി, ആണിക്കരി, കല്ലൂര്‍, പരിയാരം, അയല്ലൂര്‍, ഇടവേലിക്കല്‍, ഉരുവച്ചാല്‍, ഇല്ലംഭാഗം, എയര്‍പോട്ട്, മട്ടന്നൂര്‍, ടൌണ്‍, കളറോഡ്, മുണ്ടയോട്, പെരുവയല്‍ക്കരി, കയനി, പെരിഞ്ചേരി, കാര, നെല്ലൂന്നി, മിനി നഗര്‍, കുത്തിയൂര്‍, മരുതായ്, നാലാങ്കേരി എന്നീ വാര്‍ഡുകളിലാണ് ബി.ജെ.പിക്ക് കെട്ടിവെച്ച കാശു പോലും നഷ്ടപ്പെട്ടതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആകെ 35 വാര്‍ഡുകള്‍ ഉള്ള നഗരസഭയില്‍ 32 സീറ്റുകളിലാണ് ബി.ജെ.പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നത്. ബേരം, പഴശ്ശി,പാലോട്ട് പള്ളി എന്നീ വാര്‍ഡുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.


Also Read:  കോടിയേരിയെ ‘തെക്കോട്ടെടുക്കാനിറങ്ങിയ’ ശോഭ സുരേന്ദ്രനെതിരെ വി.ശിവന്‍കുട്ടി ഡി.ജി.പിയ്ക്ക് പരാതി നല്‍കി


ഇടവേലിക്കല്‍ വാര്‍ഡില്‍ രണ്ടാമതെത്തിയെന്ന് അവകാശപ്പെടുന്ന ബി.ജെ.പിക്ക് കിട്ടിയത് 34 വോട്ടുമാത്രമാണ്. യു.ഡി.എഫിന് 29 വോട്ടുകിട്ടിയപ്പോള്‍ 705 വോട്ടുനേടി 671 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം.

ബി.ജെ.പി രണ്ടാമതെത്തിയ വാര്‍ഡുകളായ കായല്ലൂരില്‍ എല്‍.ഡി.എഫിന് 502 വോട്ടും ബി.ജെ.പിക്ക് 224 വോട്ടും യു.ഡി.എഫിന് 59 വോട്ടുമാണ് ലഭിച്ചത്. ഭൂരിപക്ഷം 278 വോട്ടിനാണ്. കോളാരിയില്‍ എല്‍.ഡി.എഫിന് 358 വോട്ടും ബി.ജെ.പിക്ക് 288 വോട്ടും യു.ഡി.എഫിന് 136 വോട്ടും കിട്ടി.

അയലൂരില്‍ എല്‍.ഡി.എഫിന് 610 ഉം ബി.ജെ.പിക്ക് 90 ഉം യു.ഡി.എഫിന് 75 വോട്ടും നേടാന്‍ കഴിഞ്ഞു. ഭൂരിപക്ഷം മാത്രം 520 ആണ്. കരേറ്റയില്‍ എല്‍.ഡിഎഫിന് 524 വോട്ടു നേടാന്‍ കഴിഞ്ഞപ്പോള്‍ ബിജെപിക്ക് 329. യുഡിഎഫിന് 106 എന്നിങ്ങനെയാണ് വോട്ടുകള്‍. ഭൂരിപക്ഷം 195 ആണ്.

ദേവര്‍ക്കാട് എല്‍ഡിഎഫിന് 416 ഉം ബിജെപിക്ക് 161ഉം യുഡിഎഫിന് 159 വോട്ടുമാണ്. ഭൂരിപക്ഷം 255 ആണ്.ബിജെപിക്ക് മട്ടന്നൂരില്‍ 161 വോട്ടും ടൌണില്‍ 221 വോട്ടും മേറ്റടിയില്‍ 372 വോട്ടും ആണുള്ളത്.

മേത്തടി, കായലൂര്‍, കോളാരി, കരയറ്റ, കുഴിക്കല്‍, ദേവര്‍കാട്, മലയ്ക്ക് താഴെ എന്നിവിടങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് കെട്ടിവെച്ച കാശെങ്കിലും ലഭിച്ചതെന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു. 25 വാര്‍ഡുകളില്‍ 15 ഇടത്തും എല്‍.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. നാലിടത്ത് യു.ഡി.എഫും വിജയിച്ചു.

തങ്ങള്‍ രണ്ടാമതെത്തിയതെന്ന് ബി.ജെ.പി പറയുന്ന ഒമ്പത് വാര്‍ഡുകളിലായി ആകെ 1880 വോട്ടാണ് അവര്‍ക്ക് ലഭിച്ചത്.

Advertisement