എഡിറ്റര്‍
എഡിറ്റര്‍
കുട്ടികളുടെ മുന്നില്‍ വെച്ച് വൈദികരെ വിമര്‍ശിക്കരുത്: ഫേസ്ബുക്കും വാട്‌സ് ആപ്പുംകുട്ടികളെ വഴി തെറ്റിക്കുന്നു: പെണ്‍കുട്ടികള്‍ വിവാഹവേദിയിലെത്തുന്നത് ശരീര വിശുദ്ധി ഇല്ലാതെ; ഇടുക്കി ബിഷപ്പിന്റെ ഇടയലേഖനം
എഡിറ്റര്‍
Sunday 2nd April 2017 3:11pm

ഇടുക്കി: ഫേസ്ബുക്കും വാട്‌സ് ആപ്പും കുട്ടികളെ വഴി തെറ്റിക്കുന്നതായും ഇതിന്റെ ഉപയോഗം പരമാവധി കുറക്കണമെന്നും ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍.

വിശ്വാസത്തിന്റെ അപചയം മൂലം ശരീര വിശുദ്ധി പോലും നഷ്ടപ്പെട്ടാണ് പല കുട്ടികളും വിവാഹ വേദിയിലെത്തുന്നതെന്നും മാത്യു ആനിക്കാട്ടില്‍ ഇടയലേഖനത്തില്‍ പറയുന്നു.

വിശ്വാസികള്‍ കുഞ്ഞുങ്ങള്‍ക്ക് ക്രൈസ്തവ പേരുകള്‍ തന്നെ നല്‍കണം. ക്രിസ്തീയ നാമത്തില്‍ അറിയപ്പെടുന്നത് ക്രിസ്തുവിന് സാക്ഷ്യം വഹിക്കലാണ്. കുഞ്ഞുങ്ങളുടെ പേരിന് വളരെ പ്രാധാന്യമുണ്ട്.

അര്‍ത്ഥ രഹിതമായ പേര് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് ശരിയല്ല. വിശ്വാസവും ക്രൈസ്തവ മാതൃകയും പ്രഘോഷിക്കുന്ന പരമ്പരാഗത പേരുകള്‍ ഉപയോഗിക്കാനും അതില്‍ അഭിമാനിക്കാനും ക്രൈസ്തവര്‍ക്ക് കഴിയണം.


Dont Miss മലപ്പുറത്തെ വോട്ടിങ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര വരുമെന്ന് കെ. സുരേന്ദ്രന്‍; വാര്‍ത്തയായപ്പോള്‍ പരാതിയുമായി രംഗത്ത് 


വിശുദ്ധരുടെ മാതൃക വരും തലമുറകളിലേക്ക് കൈമാറുന്നത് അവരുടെ പേരുകളിലൂടെയാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഭൗതിക നേട്ടങ്ങള്‍ക്കും സമ്പത്തിനും ജോലിക്കും മാത്രം പ്രാധാന്യം നല്‍കുന്നത് ശരില്ല. കുട്ടികളുടെ സാന്നിധ്യത്തില്‍ വൈദികരേയും കന്യാസ്ത്രീകളേയും വിമര്‍സിക്കുന്നത് ദൈവവിളി നിരുത്സാഹപ്പെടുത്തുമെന്നും ഇടയലേഖനത്തില്‍ പറയുന്നു.

കുട്ടികളെ ജനിപ്പിക്കാന്‍ കുടുംബങ്ങള്‍ മത്സരബുദ്ധിയോടെ മുന്നോട്ട് വരണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഇടയലേഖനം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു.

Advertisement