ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിമര്‍ശിച്ച് ജര്‍മന്‍ ഇതിഹാസം മതേവുസ്
Football
ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിമര്‍ശിച്ച് ജര്‍മന്‍ ഇതിഹാസം മതേവുസ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th December 2018, 7:27 am

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള മത്സരങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആരാധകരുടെ ആഹ്വാനത്തെ വിമര്‍ശിച്ച് ജര്‍മന്‍ ഇതിഹാസം ലോഥര്‍ മതേവുസ്. കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കണ്ട ശേഷം ആരാധകരോട് പ്രതിരിക്കുകയായിരുന്നു.

“”ഒരു മത്സരത്തില്‍ ആഗ്രഹിച്ച ഫലം എപ്പോഴും ലഭിക്കണമെന്നില്ല. ഇവിടെ മാത്രമല്ല ലോകത്ത് എല്ലായിടത്തും അങ്ങനെയാണ്. ആരാധകരുടെ പിന്തുണ എപ്പോഴും വേണം. ഇപ്പോഴുണ്ടായത് തെറ്റായ പ്രതികരണമാണെന്നും”” മതേവുസ് പറഞ്ഞു.

ജംഷഡ്പൂരിനെതിരായ മത്സരത്തിന് പതിനായിരത്തില്‍ താഴെ ആരാധകരാണ് മത്സരമ കാണാനെത്തിയത്. ക്ലബിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പിന്തുണയ്‌ക്കേണ്ടെന്ന് ആരാധകര്‍ തീരുമാനിച്ചത്. ജംഷഡ്പൂരിനെതിരായ മത്സരവും സമനിലയില്‍ കലാശിച്ചിരുന്നു.