Administrator
Administrator
ഒത്തു­ക­ളി­യില്‍ മു­ങ്ങി­ക്കു­ളി­ച്ച് ഒ­രുടീം
Administrator
Sunday 29th August 2010 4:35pm

ശാ­പം പി­ടി­ച്ച ക്രിക്ക­റ്റ് ടീ­മാ­ണ് പാ­ക്കി­സ്­താ­ന്റേ­ത്. വി­വാ­ദ­ങ്ങള്‍ ടീ­മി­നെ വി­ട്ടൊ­ഴി­ഞ്ഞ സ­മ­യ­മു­ണ്ടാ­യി­ട്ടില്ല. പ­ട­ല­പ്പി­ണ­ക്ക­ങ്ങ­ളും കോ­ഴ­വി­വാ­ദവും ഒ­ത്തുക­ളി ആ­രോ­പ­ണവും എല്ലാം­കൂ­ടി മി­ക­ച്ച താ­ര­ങ്ങ­ളു­ള്ള ടീ­മി­നെ ത­കര്‍­ച്ച­യു­ടെ പ­ടു­കു­ഴി­യില്‍ കൊ­ണ്ടെ­ത്തി­ച്ചി­രി­ക്കു­ന്നു.ലോ­ഡ്‌­സില്‍ ഇം­ഗ്ല­ണ്ടി­നെ­തിരാ­യ നാ­ലാം­ക്രിക്ക­റ്റ് ടെ­സ്­റ്റില്‍ കളി­തോല്‍­ക്കാ­നാ­യി ചി­ല ക­ളി­ക്കാര്‍ ഇ­ട­നി­ല­ക്കാ­ര­നില്‍ നി­ന്നും പ­ണം വാ­ങ്ങി­യ­താ­ണ് പുതി­യ വി­വാ­ദം.

താ­രങ്ങ­ളെ ഇ­ട­നി­ല­ക്കാ­രന്‍ പ­ണ­വു­മാ­യി സ­മീ­പി­ച്ചെ­ന്ന വാര്‍­ത്ത ‘വേള്‍­ഡ് ടാ­ബ്ലോ­യ്ഡ്’ ആ­ണ് പു­റ­ത്തു­വി­ട്ടത്. ഇ­തിന്റെ യൂ­ട്യൂ­ബ് വീഡിയോ പു­റ­ത്താ­യ­തോ­ടെ മു­ഖം ര­ക്ഷി­ക്കാ­നു­ള്ള ശ്ര­മ­ത്തി­ലാ­ണ് പാ­ക് ക്രിക്ക­റ്റ് ബോര്‍ഡ്. പാ­ക്കി­സ്­താന്‍­കാ­ര­നാ­യ മ­സര്‍ മ­ജീ­ദ് ആ­ണ് ഒ­ത്തുകളി ‘ഓഫ­റു’മാ­യി പാ­ക് ടീം താ­മ­സി­ക്കുന്ന ഹോ­ട്ട­ലി­ലെ­ത്തി­യത്. മ­ജീ­ദി­നെ സ്‌­കോ­ട്ട്‌ലന്റ് യാര്‍­ഡ് അ­റ­സ്­റ്റ് ചെ­യ്­തി­ട്ടു­ണ്ട്. പാ­ക് ടീ­മി­ന്റെ പുതി­യ ക്യാ­പ്­റ്റന്‍ സല്‍­മാന്‍ ബ­ട്ട് അ­ട­ക്ക­മു­ള്ള നാ­ലു­താ­ര­ങ്ങ­ളാ­ണ് ഒ­ത്തുക­ളി വി­വാ­ദ­ത്തില്‍­പ്പെ­ട്ടി­രി­ക്കു­ന്ന­ത്.

പാ­ക് ടീ­മി­ലെ മു­ഖ്യ­പേ­സര്‍­മാരാ­യ മു­ഹമ്മ­ദ് ആ­മിറി­നോടും മു­ഹമ്മ­ദ് ആ­സിഫി­നോടും നോ­ബോള്‍ ചെ­യ്യ­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ടു­ന്ന ദൃ­ശ്യ­ങ്ങ­ളാ­ണ് യൂ­ട്യൂ­ബി­ലു­ള്ള­ത്. എ­തെല്ലാം ഓ­വ­റു­ക­ളില്‍ ആ­രെല്ലാം നോ­ബോള്‍ ചെ­യ്യ­ണ­മെന്നും മ­ജീ­ദ് വ്യ­ക്ത­മാ­ക്കു­ന്നുണ്ട്. ഇ­തി­നാ­യി 150,000 പൗ­ണ്ടാ­ണ് താ­ര­ങ്ങള്‍­ക്ക് വാ­ഗ്­ദാ­ന­മാ­യി നല്‍­കി­യി­ട്ടുണ്ട്. ക്യാ­പ്­റ്റന്‍ ബ­ട്ടി­നെ­ക്കൂ­ടാ­തെ മൂ­ഹമ്മ­ദ് ആ­സിഫ്, ആ­മിര്‍, വിക്ക­റ്റ് കീ­പ്പര്‍ ക­മ്രാന്‍ അ­ക്­മല്‍ എ­ന്നി­വ­രു­ടെ പ­ങ്കി­നെ­ക്കു­റി­ച്ചും­ഐ സി സി അ­ന്വേഷ­ണം ന­ട­ത്തു­ന്നു­ണ്ട്.

ഒ­ത്തു­ക­ളി­യു­ടെ ദുര്‍­ഭൂ­തം പാ­ക് ക്രി­ക്ക­റ്റി­നെ വി­ഴു­ങ്ങുന്ന­ത് ഇ­താ­ദ്യമല്ല. ക­ഴി­ഞ്ഞ ഫെ­ബ്രു­വ­രി­യില്‍ ആ­സ്‌­ട്രേ­ലി­യ­ക്കെ­തി­രേ ന­ട­ന്ന ടെ­സ്റ്റ് മല്‍­സ­ര­ത്തിലും ഒ­ത്തുക­ളി വി­വാ­ദം ഉ­യര്‍­ന്നി­രുന്നു. സി­ഡ്‌­നി ടെ­സ്റ്റില്‍ ക­ളി തോല്‍­ക്കാന്‍ വേ­ണ്ടി­യാണ് വിക്ക­റ്റ് കീ­പ്പര്‍ ക­മ്രാന്‍ അ­ക്­മല്‍ നി­സ്സാ­ര­മാ­യ പ­ല ക്യാ­ച്ചു­കളും വി­ട്ടു­ക­ള­ഞ്ഞ­തെന്നും ആ­രോ­പ­ണ­മു­യര്‍­ന്നു.

വി­വാ­ദ­ങ്ങ­ളി­ലൂ­ടെ ഒ­രു­ടീ­മി­നെ എ­ങ്ങി­നെ ത­കര്‍ക്കാം എ­ന്ന­തി­ന്റെ മി­ക­ച്ച ഉ­ദാ­ഹ­ര­ണ­മാ­ണ് പാ­ക് ക്രിക്ക­റ്റ് ബോര്‍ഡ്. ഇ­ജാ­സ് അ­ഹ­മ്മ­ദി­ന്റെ നേ­ത­ത്വ­ത്തി­ലുള്ള ബോര്‍­ഡി­ന്റെ പി­ടി­പ്പു­കേ­ട് ബാ­ധിച്ച­ത് ടീ­മി­ലെ താ­ര­ങ്ങ­ളെ­യാ­യി­രുന്നു. മിക­ച്ച ഒ­രു­പി­ടി താ­ര­ങ്ങ­ളു­ള്ള ടീ­മാ­യി­രു­ന്നു പാ­ക്കി­സ്­താന്‍. ടീം തി­ര­ഞ്ഞെ­ടു­പ്പി­ലെ ധാ­ര­ണ­ക്കു­റ­വും, പാ­ക് ക്രി­ക്ക­റ്റ് ബോര്‍ഡും മാ­നേ­ജ്‌­മെന്റും ത­മ്മി­ലു­ള്ള വ­ടം­വ­ലി­ക­ളും കാര­ണം പ­ല­ക­ളി­ക്കാരും ടീമി­നോ­ട് ത­ന്നെ വി­ട പ­റഞ്ഞു. മു­ഹമ്മ­ദ് യൂ­സഫ്, അ­ബ്ദുള്‍ റ­സാഖ്, റ­ഷീ­ദ് ല­ത്തീ­ഫ് തുട­ങ്ങി നി­രവ­ധി ലോ­കോ­ത്ത­ര താ­ര­ങ്ങള്‍ ഉ­ദാ­ഹ­ര­ണ­ങ്ങ­ളാണ്. ത­കര്‍­ച്ച­യില്‍ നിന്നും ത­കര്‍­ച്ച­യി­ലേ­ക്കു നീ­ങ്ങു­ന്ന പാ­ക് ക്രി­ക്ക­റ്റി­നെ പുതി­യ വി­വാ­ദ­ങ്ങള്‍ എ­ങ്ങി­നെ ബാ­ധി­ക്കു­മെ­ന്ന് കാ­ത്തി­രു­ന്നു ത­ന്നെ കാ­ണേ­ണ്ടി­വ­രും.

Advertisement