'എനക്ക് തെരിയും സര്‍, ജെ.ഡി ഈസ് കള്‍പ്രിറ്റ്'; ആവേശക്കൊടുമുടി തീര്‍ത്ത് മാസ്റ്ററിന്റ ടീസര്‍ പുറത്ത്
Master
'എനക്ക് തെരിയും സര്‍, ജെ.ഡി ഈസ് കള്‍പ്രിറ്റ്'; ആവേശക്കൊടുമുടി തീര്‍ത്ത് മാസ്റ്ററിന്റ ടീസര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th November 2020, 6:20 pm

ചെന്നൈ: വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മാസ്റ്റര്‍ സിനിമയുടെ ടീസര്‍ പുറത്ത്. നവംബര്‍ 14 ദീപാവലി ദിനത്തിലാണ് ടീസര്‍ പുറത്തിറങ്ങിയത്.

ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ പുതിയ ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. അതേസമയം തമിഴ്നാട്ടില്‍ പുതിയ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്.

കൊവിഡിനെ തുടര്‍ന്ന് അടച്ച തിയേറ്ററുകള്‍ റീ ഓപ്പണ്‍ ചെയ്തതിനെ തുടര്‍ന്നാണിത്. സന്തോഷ് ജയകുമാര്‍ ഒരുക്കുന്ന അഡല്‍റ്റ് കോമഡി ചിത്രം ഇരണ്ടാം കുത്തും സന്താനം നായകനാകുന്ന ബിസ്‌കോതുമാണ് റിലീസിനൊരുങ്ങിയിരിക്കുന്നത്.

ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍.

ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.

ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്.

Content Highlight: Master – Official Teaser | Thalapathy Vijay | Anirudh Ravichander | Lokesh Kanagaraj