'താന്‍ ഒരിടത്തോട്ടും പോകുന്നില്ല'; ക്ലൈമാക്‌സ് ഫൈറ്റിനിടയില്‍ അണ്ടര്‍റേറ്റഡായി പോയ മാസ് സീന്‍
Film News
'താന്‍ ഒരിടത്തോട്ടും പോകുന്നില്ല'; ക്ലൈമാക്‌സ് ഫൈറ്റിനിടയില്‍ അണ്ടര്‍റേറ്റഡായി പോയ മാസ് സീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th September 2023, 1:16 pm

തിയേറ്റര്‍ വിജയത്തിന് ശേഷം ഒ.ടി.ടിയിലും റിലീസ് ചെയ്തിരിക്കുകയാണ് ആര്‍.ഡി.എക്‌സ്. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ആന്റണി വര്‍ഗീസ് പെപ്പെ, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

ഒ.ടി.ടി റിലീസിന് പിന്നാലെ ആര്‍.ഡി.എക്‌സ്. വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. അത്തരത്തിലൊരു ചര്‍ച്ച ഇപ്പോള്‍ സജീവമായിരിക്കുന്നത് മഹിമാ നായര്‍ അവതരിപ്പിച്ച നായികാ കഥാപാത്രത്തെ ചുറ്റിപറ്റിയാണ്. മിനി എന്ന കഥാപാത്രമായാണ് മഹിമ ചിത്രത്തിലെത്തിയത്. ക്ലൈമാക്‌സില്‍ റോബര്‍ട്ടും ഡോണിയും സേവ്യറും ആശുപത്രിയില്‍ ഫൈറ്റ് നടത്തുന്നതിനിടയില്‍ വീട്ടില്‍ ഭര്‍ത്താവിനെ കൈകാര്യം ചെയ്ത് മിനിയും മാസ് കാണിക്കുന്നുണ്ട്.

സുഹൃത്തുക്കള്‍ക്കൊപ്പം നായകനെ തല്ലാനായി ഇറങ്ങുന്ന ഭര്‍ത്താവിനെ ഷാളുപയോഗിച്ച് കസേരയില്‍ കെട്ടിയിട്ട് ‘താന്‍ ഒരിടത്തോട്ടും പോകുന്നില്ല’ എന്ന് പറയുന്ന മിനിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. തിയേറ്ററില്‍ അപ്രതീക്ഷിതമായി വന്ന ഈ രംഗത്തിന് കയ്യടി കിട്ടിയെങ്കിലും അത്ര ചര്‍ച്ചയാക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഒ.ടി.ടി റിലീസിന് പിന്നാലെ മിനിയുടെ മാസ് കൂടുതല്‍ ശ്രദ്ധ നേടുകയാണ്.

ഒ.ടി.ടി റിലീസിലും മികച്ച പ്രകടനമാണ് ആര്‍.ഡി.എക്സിന് ലഭിക്കുന്നത്. കന്നി സംവിധാനത്തിലെത്തിയ ചിത്രം തന്നെ മികച്ചതാക്കിയ നഹാസ് ഹിദായത്തിനാണ് സോഷ്യല്‍ മീഡിയ ആദ്യം കയ്യടി കൊടുക്കുന്നത്. നീരജിനേയും ആന്റണി വര്‍ഗീസിനേയും ഷെയ്നിനേയും ഇതുവരെ കാണാത്ത വേഷത്തില്‍ അവതരിപ്പിച്ചതിനും കയ്യടി ഉയരുന്നുണ്ട്.

View this post on Instagram

A post shared by 90sMP4 (@90smp.4)

ക്ലൈമാക്സിലെ ബാബു ആന്റണിയുടെ മാസും ചര്‍ച്ചയാവുന്നുണ്ട്. നീരജും പെപ്പെയും ഷെയ്നും സിനിമ മുഴുവന്‍ ഉണ്ടാക്കിയ ഓളം ഒറ്റ രംഗത്തില്‍ ബാബു ആന്റണി നേടിയെന്ന് കമന്റുകള്‍ പറയുന്നു. ഒ.ടി.ടിയില്‍ കണ്ട പലരും ചിത്രം തിയേറ്ററില്‍ കാണാതെ പോയത് വലിയ നഷ്ടമായെന്നും പറയുന്നുണ്ട്.

Content Highlight: Mass scene of Mahima Nambiar in RDX became a social media discussion