എഡിറ്റര്‍
എഡിറ്റര്‍
മാസ് റിയാദിനു പുതിയ ഭാരവാഹികള്‍, അഷറഫ് മേച്ചീരി പ്രസിഡന്റ്
എഡിറ്റര്‍
Thursday 10th August 2017 4:07pm

റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി ( മാസ് റിയാദ്) പുതിയഭാരവാഹികളെ തെരഞ്ഞെടുത്തു, അഷ്‌റഫ് മേച്ചീരി (പ്രസിഡണ്ട്), കുഞ്ഞിമൊയ്തീന്‍ പി.പി (ജെ.സെക്രട്ടറി), മൂസക്കുട്ടി നെല്ലിക്കാപറമ്പ് (ചെയര്‍മാന്‍) മുഹമ്മദ് പി.കെ (ട്രഷറര്‍). കാസിം തോട്ടത്തില്‍, അന്‍വര്‍ പി.വി(വൈ: പ്രസിഡണ്ടുമാര്‍), ഷംസു കാരാട്ട്, മുഹമ്മദ് വി.സി, (സെക്രട്ടറിമാര്‍), റസാഖ് കൊളായി, അഹമ്മദ്കുട്ടി കാരക്കുറ്റി, കുട്ട്യാലി എ.പി, നാസര്‍ പുതിയോട്ടില്‍ (ഉപദേശക സമിതിയംഗങ്ങള്‍).

കൂടാതെ വിവിധ കണ്‍വീനര്‍മാരായി മൊയ്തു വലിയപറമ്പ് (ജീവകാരുണ്യം ) മുസ്തഫ നെല്ലിക്കാപറമ്പ് (ബിസിനസ്സ് കോര്‍ഡിനേറ്റര്‍) ഷബീര്‍ മാളിയേക്കല്‍ (ഓഡിറ്റര്‍, സാംസ്‌ക്കാരികം ) മന്‍സൂര്‍ എടക്കണ്ടി, തസ്ലീം കിഴക്കയില്‍ (ഐ.ടി, മീഡിയ) മുഹമ്മദ് കൊല്ലളത്തില്‍, നിഷാദ് ഗോതമ്പറോഡ് (മീറ്റിംഗ് കോര്‍ഡിനേറ്റര്‍) അബ്ദുസലാം കാരക്കുറ്റി (സ്‌പോര്‍ട്ട്‌സ്) അബ്ദുല്‍ നാസര്‍ പി.പി, ശിഹാബ് മാളിയേക്കല്‍ (വരിസംഖ്യ, പലിശരഹിതം) കൂടാതെ 21 അംഗ എക്‌സിക്യൂട്ടീവിനെയും കമ്മറ്റി തെരഞ്ഞെടുത്തു.

ബത്ഹ സഫാ മക്കാ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പ്രവര്‍ത്തക സമിതിയില്‍ ഭാരവാഹികളെ ഐക്യഖണ്ഡേനെ തെരഞ്ഞെടുക്കുകയായിന്നു. നോര്‍ക്ക സൗദി കണ്‍സല്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ് ബ്യുറോ

Advertisement