എഡിറ്റര്‍
എഡിറ്റര്‍
മാസ് റിയാദ് ബിസിനസ്സ് സംഗമം നടത്തി
എഡിറ്റര്‍
Wednesday 20th September 2017 1:39pm

റിയാദ്: മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ് ) ബത്ഹ ഹാഫ്മൂണില്‍ വെച്ച് ബിസിനസ്സ് സംഗമം സംഘടിപ്പിച്ചു. സംഗമം മാസ് ബിസിനസ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ മൂസക്കുട്ടി നെല്ലിക്കാപറമ്പ് ഉല്‍ഘാടനം ചെയ്തു.

മാസ് പ്രസിഡണ്ട് അശ്‌റഫ് മേച്ചീരി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ നെല്ലിക്കാപറമ്പ് പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും, ഷബീര്‍ മാളിയേക്കല്‍ അംഗങ്ങള്‍ക്കായി ലഭിച്ച ലാഭവിഹിത കണക്കുകളും ചടങ്ങില്‍ അവതരിപ്പിച്ചു.

പരിപാടിക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് മുഹമ്മദ് പി.കെ, റസാഖ് കൊളായി, ബഷീര്‍ അരിമ്പ്ര, അശ്‌റഫ് നെല്ലിക്കാപറമ്പ് ,മുഹമ്മദ് വി.സി,അന്‍വര്‍ പി.വി., അബ്ദുല്‍ അസീസ് ഗോതമ്പ റോഡ്, അബ്ദുല്‍ സലാം കാരക്കുറ്റി എന്നിവര്‍ സംസാരിച്ചു.ഷംസുകാരാട്ട് സ്വാഗതവും, മന്‍സൂര്‍ എടക്കണ്ടി നന്ദിയും പറഞ്ഞു.അസയിന്‍ എടത്തില്‍, നാസര്‍ പി.പി. ഇബ്രാഹിം എ.പി, മുസ്തഫ വലിയപറമ്പ് ,മുഹമ്മദ് തോണിച്ചാല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍,
ഡൂള്‍ ന്യൂസ് റിയാദ്

Advertisement