എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്ലില്‍ ക്രമക്കേട് കാണിച്ചു; ബി.സി.സി.ഐയ്ക്ക് 52 കോടി പിഴ
എഡിറ്റര്‍
Wednesday 29th November 2017 10:08pm

ന്യൂദല്‍ഹി: ബി.സി.സി.ഐയ്‌ക്കെതിരെ കനത്ത തിരിച്ചടിയായി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പിഴ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സംപ്രേക്ഷാവകാശവുമായി ബന്ധപ്പെട്ട് 52 കോടിയുടെ പിഴയാണ് കമ്മീഷന്‍ ബി.സി.സി.ഐയ്ക്ക് വിധിച്ചിരിക്കുന്നത്. ക്രമവിരുദ്ധമായ രീതിയില്‍ ഐ.പി.എല്ലിന്റെ സംപ്രേക്ഷണവകാശം വിറ്റതിനാണ് ബി.സി.സി.ഐയ്ക്ക് പിഴ വിധിച്ചിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് സി.സി.ഐയുടെ പിഴശിക്ഷക്ക് ബി.സി.സി.ഐ വിധേയമാകുന്നത്. നേരത്തെ 2013 ഫെബ്രുവരിയിലും സി.സി.ഐ പിഴ വിധിച്ചിരുന്നു.

സംപ്രേക്ഷാവകാശത്തിനായി ലേലത്തില്‍ പങ്കെടുത്ത കമ്പനികളുടേയും ബി.സി.സി.ഐയുടേയും താല്‍പര്യത്തിന് വേണ്ടി കരാറിലെ വ്യവസ്ഥയെ മനപ്പൂര്‍വ്വം ഉപയോഗിച്ചു എന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.

കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തില്‍ ബി.സി.സി.ഐയുടെ വരുമാനത്തിന്റെ 4.48 ശതമാനമാണ് പിഴയായി വിധിച്ച 52 ലക്ഷം രൂപയെന്നും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ 44 പേജുള്ള ഓര്‍ഡറില്‍ പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷം ബി.സി.സി.ഐയുടെ ശരാശരി വരുമാനം 1164 കോടി രൂപയാണ്.

Advertisement