എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍ കാറുകളുടെ നിര്‍മ്മാണം മാരുതി നിര്‍ത്തുന്നു
എഡിറ്റര്‍
Friday 8th March 2013 2:50pm

ന്യൂദല്‍ഹി: പെട്രോള്‍ കാറുകളുടെ ഉത്പാദനം മാരുതി സുസുക്കി താത്കാലികമായി നിര്‍ത്തുന്നു. പെട്രോള്‍ കാറുകളുടെ വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്നാണ് കാര്‍ നിര്‍മ്മാണം മാരുതി നിര്‍ത്തുന്നത്.

Ads By Google

ശനിയാഴ്ച മുതല്‍ ഗുഡ്ഗാവ് പ്ലാന്റില്‍ മാരുതി കാറുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് കമ്പനി വക്താവ് പറഞ്ഞു.

എന്നാല്‍ ഇന്ത്യക്ക് പുറത്തുള്ള പ്ലാന്റിലെ കാര്‍നിര്‍മ്മാണം കുറക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ കമ്പനി പുറത്ത് വിട്ടില്ല.

കഴിഞ്ഞ വര്‍ഷത്തെ കാര്‍ വില്‍പ്പന കണക്ക് നോക്കുകയാണെങ്കില്‍ ഫെബ്രുവരിയില്‍ മാത്രം 8 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്.

ദിനം പ്രതി വര്‍ദ്ധിക്കുന്ന ഇന്ധനവിലയും പണപ്പെരുപ്പവുമാണ് കാര്‍ വില്‍പ്പന കുറയാന്‍ കാരണമായി കമ്പനി പറയുന്നത്.

Advertisement