വില്‍പ്പന കുത്തനെ ഇടിഞ്ഞു; ഡീസല്‍ എഞ്ചിന്‍ ഉല്‍പ്പാദനം മാരുതി നിര്‍ത്തുന്നു
Auto News
വില്‍പ്പന കുത്തനെ ഇടിഞ്ഞു; ഡീസല്‍ എഞ്ചിന്‍ ഉല്‍പ്പാദനം മാരുതി നിര്‍ത്തുന്നു
ന്യൂസ് ഡെസ്‌ക്
Thursday, 25th April 2019, 11:42 pm

മാരുതിയുടെ ഏതെങ്കിലും മോഡലിന്റെ ഡീസല്‍ എഞ്ചിനുള്ള കാര്‍ സ്വന്തമാക്കാമെന്ന മോഹം വരും വര്‍ഷം നടന്നേക്കില്ല. 2020 മാര്‍ച്ച് മാസത്തോടെ ഡീസല്‍ മോഡലുകളുടെ ഉല്‍പ്പാദനം നിര്‍ത്തുകയാണ് കമ്പനി. അന്തരീക്ഷ മലിനീകരണതോത് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായും ഡീസല്‍ മോഡലുകള്‍ക്ക് ഉപഭോക്താക്കള്‍ കുറഞ്ഞതുമാണ് തീരുമാനത്തിലേക്ക് നയിച്ചത്.

ചെറിയ കാറുകളുടെ ഡീസല്‍ എഞ്ചിന്‍ ഭാരത് സ്‌റ്റേജ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് ചെലവേറിയ പ്രക്രിയയാണ്. ഇതേതുടര്‍ന്ന് പെട്രോള്‍ എഞ്ചിനെ അപേക്ഷിച്ച് ചെറിയ കാറുകളുടെ ഡീസല്‍ എഞ്ചിനുകള്‍ക്ക് വന്‍ വിലയാണ് . ഇതാണ് ഡീസല്‍ എഞ്ചിന്‍ഭ്രമം ആളുകളില്‍ കുറയാന്‍ കാരണമെന്നാണ് വിപണിയിലെ വിലയിരുത്തല്‍.

മാരുതിയുടെ വിവിധ മോഡലുകളിലായി 23% ആണ് ഡീസല്‍ കാറുകളുടെ നിര്‍മാണം . ഡീസല്‍ എഞ്ചിന്‍ നിര്‍ത്തുമ്പോള്‍ തന്നെ സിഎന്‍ജി പ്രമോട്ട് ചെയ്യാനും കമ്പനി തീരുമാനമെടുത്തിട്ടുണ്ട്.