എഡിറ്റര്‍
എഡിറ്റര്‍
മാരുതി ആള്‍ട്ടോ വി.എക്‌സ്.ഐ
എഡിറ്റര്‍
Tuesday 18th June 2013 3:35pm

alto800-vxi

ചെറിയ കാറിലും അധിക സുഖസൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആള്‍ട്ടോ 800 ന്റെ വി.എക്‌സ്.ഐ വേരിയന്റ് എത്തി.

ഇതുവരെ മുന്തിയ വകഭേദമായിരുന്ന എല്‍.എക്‌സ്.ഐയ്ക്കുള്ള ഫീച്ചേഴ്‌സിന് പുറമെ സ്റ്റീരിയോ, സെന്‍ട്രല്‍ ലോക്കിങ്ങ് , സൈഡ് വ്യു മിറര്‍ ( ഇടതുവശത്ത് ) എന്നിവ ഇതിന് നല്‍കിയിട്ടുണ്ട്.

Ads By Google

യു.എസ്.ബി സപ്പോര്‍ട്ടുള്ള സ്റ്റീരിയോ സിസ്റ്റത്തിന് നാലു സ്പീക്കറുകളുണ്ട്. സെന്‍ട്രല്‍ ലോക്കിങ്ങ് മാന്വല്‍ ആണ്. ഇടതുവശത്തെ സൈഡ് വ്യൂ മിറര്‍ ഉള്ളില്‍ നിന്നും ക്രമീകരിക്കാം.

സൈഡ് മോള്‍ഡിങ്ങ്, റിയര്‍ സ്‌പോയ്!ലര്‍, റിയര്‍ പാര്‍സല്‍ ട്രേ, 12 വോള്‍ട്ട് പവര്‍ സോക്കറ്റ് , വീല്‍ കവറുകള്‍ എന്നിവ മറ്റു സവിശേഷതകള്‍! എല്‍.എക്‌സ്.ഐ വേരിയന്റിലേത് പോലെ തന്നെ െ്രെഡവര്‍ എയര്‍ബാഗ് ഓപ്ഷണല്‍ ആണ്. ആവശ്യമുണ്ടെങ്കില്‍ തിരഞ്ഞെടുക്കാം.

3.17 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില. എല്‍.എക്‌സ്.ഐയേക്കാള്‍ വെറും 15,000 രൂപയേ കൂടുതലുള്ളൂ.

ആള്‍ട്ടോ 800 ന്റെ 796 സിസി , മൂന്ന് സിലിണ്ടര്‍ , എഫ് 8 ഡി എന്‍ജിന് 47.5 ബിഎച്ച്പി  69 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡ് മാനുവല്‍ ഗീയര്‍ ബോക്‌സുള്ള കാറിന് ലീറ്ററിന് 22.74 കിമീ മൈലേജ് എ.ആര്‍.എ.ഐ സാക്ഷ്യപ്പെടുത്തുന്നു.

Autobeatz

Advertisement