മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെട്ട കഥയുമായി നിര്‍മാതാക്കളെ കിട്ടാതെ ഞാന്‍ നടന്നു; അനുഭവം പങ്കുവെച്ച് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്
Entertainment
മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെട്ട കഥയുമായി നിര്‍മാതാക്കളെ കിട്ടാതെ ഞാന്‍ നടന്നു; അനുഭവം പങ്കുവെച്ച് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th December 2020, 6:52 pm

മലയാളികളുടെ പ്രിയനടനായ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള തന്റെ സിനിമാ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയ്ക്കുവേണ്ടി താണ്ടിയ വഴികളെക്കുറിച്ചും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു.

മമ്മൂട്ടിയുടെ വീട്ടില്‍ ചെന്നാണ് ബെസ്റ്റ് ആക്ടറിന്റെ കഥ പറഞ്ഞതെന്നും കഥ കേട്ട് അപ്പോള്‍ തന്നെ മമ്മൂട്ടി സമ്മതം മൂളിയെന്നും സംവിധായകന്‍ പറയുന്നു. പകല്‍ ജോലിയ്ക്ക് പോയി രാത്രി തിരക്കഥയെഴുതുകയായിരുന്നുവെന്നും രണ്ടു വര്‍ഷമെടുത്താണ് തിരക്കഥ പൂര്‍ത്തിയാക്കിയതെന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു.

അന്‍വര്‍ റഷീദ് കൊച്ചി പശ്ചാത്തലമാക്കി ഛോട്ടാമുംബൈ എടുത്ത സമയത്താണ് ബെസ്റ്റ് ആക്ടറിന്റെ കഥയും ആലോചിച്ചത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ഞാന്‍ തന്നെ സംവിധാനം ചെയ്താല്‍ മതിയെന്ന് അന്‍വര്‍ പറയുകയായിരുന്നു, സംവിധായകന്‍ പറയുന്നു

മമ്മൂക്കയ്ക്ക് കഥ ഇഷ്ടപ്പെട്ടുവെങ്കിലും ചിത്രം നിര്‍മിക്കാന്‍ നിര്‍മാതാക്കള്‍ക്ക് വേണ്ടി കുറേ അലഞ്ഞുവെന്നും എല്ലാവരും തന്നെ മടക്കി അയക്കുകയായിരുന്നുവെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ഏറ്റവും ഒടുക്കം നൗഷാദ് നിര്‍മാതാവായി എത്തുകയായിരുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ഇഷ്ടമുള്ളതുപോലെ പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയില്‍ സിനിമയെടുക്കാന്‍ നിര്‍മാതാവായ നൗഷാദ് അനുവാദം തന്നുവെന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Martin Prakkat shares experience about Mammootty