എഡിറ്റര്‍
എഡിറ്റര്‍
വീട്ടുകാരെ എതിര്‍ത്ത് ജാതിമാറിയുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാതെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി; നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍
എഡിറ്റര്‍
Saturday 7th October 2017 11:14am

തിരുവനന്തപുരം: മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്ന് ജാതിമാറി വിവാഹിതരായ ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് നിരസിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായി എന്ന കാരണത്താല്‍ രേഖകള്‍ വ്യാജമാണെന്ന് പറഞ്ഞ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു സെക്രട്ടറി.

പരാതി നല്‍കിയതോടെ അടിയന്തിരമായി വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.


Dont Miss ഹാദിയയെ വെച്ച് തീവ്രവിഭാഗങ്ങള്‍ രാഷ്ട്രീയവടംവലി നടത്തുന്നു: രാഹുല്‍ ഈശ്വര്‍


വലിയത്തറ സ്വദേശിയും ബി.എസ്.എഫ് ഉദ്യോഗസ്ഥനുമായ യുവാവ് സമര്‍പ്പിച്ച പരാതിയിലാണ് കമീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹന്‍ദാസിന്റെ ഉത്തരവ്. മാതാപിതാക്കള്‍ നല്‍കിയ പരാതികണക്കിലെടുത്താണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത്.

പരാതിക്കാരന്‍ ഇക്കഴിഞ്ഞ മെയ് 12 ന് ചെല്ലമംഗലം ക്ഷേത്രത്തില്‍ സുഹൃത്തുക്കളുടേയും ക്ഷേത്രം ഭാരവാഹികളുടേയും സാന്നിധ്യത്തില്‍ ഹൈന്ദവ ആചാരപ്രകാരം വിവാഹിതനാവുകയായിരുന്നു.

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരായി എന്ന കാരണത്താല്‍ രേഖകള്‍ വ്യാജമാണെന്ന് പറഞ്ഞ് വിവാഹം രജിസ്റ്റര്‍ ചെയ്യാത്ത നടപടി തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Advertisement