മെസിയും റോണോയുമൊന്നുമല്ല ലോകകപ്പ് നേടാന്‍ പോകുന്നത് ഇവനായിരിക്കും; പ്രഖ്യാപനവുമായി പി.എസ്.ജി സൂപ്പര്‍താരം
Football
മെസിയും റോണോയുമൊന്നുമല്ല ലോകകപ്പ് നേടാന്‍ പോകുന്നത് ഇവനായിരിക്കും; പ്രഖ്യാപനവുമായി പി.എസ്.ജി സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 18th July 2022, 6:42 pm

 

ലോകം കാത്തിരിക്കുന്ന ഫുട്‌ബോളിന്റെ മാമാങ്കം ഓരോ ദിവസം കഴിയുന്തോറും അടുത്ത് കൊണ്ടിരിക്കുകയാണ്. ഇത്തവണ ലോകകപ്പിന് ഏറ്റവും സാധ്യത കല്‍പിക്കുന്ന രണ്ട് ടീമുകളാണ് ബ്രസീലും അര്‍ജന്റീനയും.

മെസിക്ക് കീഴില്‍ ഒറ്റ ലക്ഷ്യവുമായി കളത്തിലിറങ്ങുന്ന അര്‍ജന്റീനയും മികച്ച ടീമുമായി മുന്നിട്ടിറങ്ങുന്ന ബ്രസീലും ലാറ്റിന്‍ അമേരിക്കന്‍ പ്രതീക്ഷകളാണ്. പി.എസ്.ജി സൂപ്പര്‍താരം നെയ്മറിന്റെ തോളിലാണ് ബ്രസീലിന്റെ പ്രതീക്ഷകളെല്ലാം.

തന്റെ മൂന്നാം ലോകകപ്പിനാണ് നെയ്മര്‍ ഇറങ്ങാന്‍ പോകുന്നത്. എന്നാല്‍ ഇതുവരെ ലോകകപ്പ് നേടാന്‍ താരത്തിന് സാധിച്ചില്ലായിരുന്നു. നിലവില്‍ അദ്ദേഹം ഇത്തവണ ലോകകപ്പ് നേടുമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ബ്രസീല്‍ ഡിഫന്‍ഡറും പി.എസ്.ജി നായകനുമായ മാര്‍ക്കീഞ്ഞോസ്. നെയ്മറിന്റെ ഉത്തരവാദിത്തങ്ങള്‍ മറ്റുളളവരും പങ്കുവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘നെയ്മര്‍ ലോകകപ്പ് നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. നെയ്മറില്‍ നിന്നും എല്ലാവരും ഉത്തരവാദിത്തം പങ്കിട്ടാല്‍ അതിന് സാധിക്കും. ടീമിന്റെ പകുതി ഭാരവും നെയ്മറിന്റെ തലയിലാണ്. ആ ഭാരം തീര്‍ച്ചയായും കുറക്കേണ്ടതുണ്ട്.

നെയ്മര്‍ ഒരു മികച്ച താരമാണ്, എന്നാല്‍ അദ്ദേഹം ഒറ്റക്ക് വിചാരിച്ചാല്‍ ലോകകപ്പ് നേടാന്‍ സാധിക്കില്ല. എല്ലാ താരങ്ങളും അദ്ദേഹത്തില്‍ നിന്നും ഉത്തരവാദിത്തം കൈപറ്റണം,’ മാര്‍ക്കീഞ്ഞോസ് പറഞ്ഞു

ലോകകപ്പില്‍ ഗ്രൂപ്പ് ജിയിലാണ് ബ്രസീലിന്റെ സ്ഥാനം. സെര്‍ബിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, കാമറൂണ്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ള ടീമുകള്‍.

Content Highlights: Marquinhos says Neymar Is going to win Worldcup