എഡിറ്റര്‍
എഡിറ്റര്‍
ഇസ്‌ലാം രണ്ട് തരം; ക്രൂരവും ഭ്രാന്തവുമായ വഹാബി സലഫി ഇസ്‌ലാമും മനുഷ്യത്വവും സഹിഷ്ണതയുമുള്ള സൂഫി ഇസ്‌ലാമും; ആദ്യത്തേതിനെ തകര്‍ത്തെറിയണമെന്നും മാര്‍കണ്ഡേയ കട്ജു
എഡിറ്റര്‍
Friday 21st April 2017 11:26am

ന്യൂദല്‍ഹി: ഇസ്‌ലാമുമായി ബന്ധപ്പെട്ട് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പ്രസ്താവന വിവാദമാകുന്നു. ലോകത്ത് രണ്ട് തരത്തിലുള്ള ഇസ്‌ലാമുണ്ടെന്നാണ് കട്ജു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

ഒന്ന് ക്രൂരവും ഭ്രാന്തവുമായ വഹാബി ഇസ്‌ലാമാണെന്നും മറ്റൊന്ന് മനുഷ്യത്വവും സഹിഷ്ണുതയുമുള്ള സൂഫി ഇസ്‌ലാമാണെന്നുമാണ് കട്ജു പോസ്റ്റിലൂടെ പറയുന്നത്.

കിരാതവും ഭ്രാന്ത് പിടിച്ചതുമായ ഇസ്‌ലാമിനെ വഹാബി സലഫി ഇസ്‌ലാമാമെന്ന് വിശേഷിപ്പിക്കുമ്പോള്‍ തന്നെ അതിനെ തൂത്തെറിയണമെന്ന ആഹ്വാനവും കട്ജു നടത്തുന്നു. അതേസമയം തന്നെ മനുഷ്യത്വവും സഹിഷ്ണതയുമുള്ള സൂഫി ഇസ്‌ലാമിനെ കട്ജു പുകഴ്ത്തുകയും ചെയ്യുകയാണ്.

നേരത്തെ സൗമ്യ വധക്കേസ് വിധി പുനപരിശോധിക്കാനെന്ന വ്യാജേന സുപ്രീംകോടതി തന്നെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നുവെന്ന കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു.


Dont Miss മുഖ്യമന്ത്രിക്ക് മറുപടി പറയുന്നില്ല; കയ്യേറ്റമൊഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്ന് റവന്യൂമന്ത്രി


തന്നെ അപമാനിക്കുന്നതിന് മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണ് കോടതിയില്‍ നടന്നത് എന്നായിരുന്നു ഫേസ്ബുക്കില്‍ കട്ജു ആരോപിച്ചിരുന്നത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്.

കട്ജുവിന്റെ വാദങ്ങള്‍ എതിര്‍ത്ത കോടതി അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. കട്ജു നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയോടും കോടതി വിധിയോടുമുള്ള അവഹേളനമാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കോടതിയില്‍ പറഞ്ഞു.

തുടര്‍ന്ന് കട്ജു സുപ്രീംകോടതിയില്‍ മാപ്പു പറയുകയും ചെയ്തിരുന്നു. നിരുപാധികം മാപ്പു പറഞ്ഞ സാഹചര്യത്തില്‍ മാത്രമാണ് കട്ജുവിനെതിരായ കോടതിയലക്ഷ്യ കേസ് നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചത്.

Advertisement