എഡിറ്റര്‍
എഡിറ്റര്‍
‘ആളുകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ഫേസ്ബുക്ക് ഉപയോഗിക്കപ്പെട്ടത്’ താന്‍ മാപ്പുചോദിക്കുന്നുവെന്ന് സുക്കര്‍ബര്‍ഗ്
എഡിറ്റര്‍
Monday 2nd October 2017 12:35pm

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലൂടെ ക്ഷമ ചോദിച്ച് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ആളുകളെ ഒരുമിപ്പിക്കുന്നതിനു പകരം ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടിയാണ് തന്റെ വര്‍ക്ക് ഉപയോഗിച്ചുവരുന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സുക്കര്‍ബര്‍ഗ് ക്ഷമ ചോദിച്ചത്.

‘ ആളുകളെ ഒരുമിപ്പിക്കുന്നതിനു പകരം ഭിന്നിപ്പ് സൃഷ്ടിക്കുന്ന തരത്തിലാണ് എന്റെ വര്‍ക്ക് ഉപയോഗിച്ചുവരുന്നത്. ഞാന്‍ മാപ്പു ചോദിക്കുന്നു. നല്ല ഫലം ലഭിക്കാന്‍ ഞാന്‍ പ്രവര്‍ത്തിക്കും.’ എന്നാണ് സുക്കര്‍ പറഞ്ഞത്.

സന്ദേശത്തിനു പ്രചോദനമായ വിഷയം എന്താണെന്ന് സുക്കര്‍ബര്‍ഗ് പരാമര്‍ശിച്ചിട്ടില്ല. 2016ലെ യു.എസ് പ്രസിഡന്‍ഷ്യല്‍ കാമ്പെയ്‌നിനു പിന്നിലെ റഷ്യന്‍ സ്വാധീനവുമായി ബന്ധപ്പെട്ട യു.എസ് അന്വേഷണത്തില്‍ ഫേസ്ബുക്ക് പോലുള്ള കമ്പനികള്‍ സൂക്ഷ്മപരിശോധനയ്ക്കു കീഴില്‍ വരുന്ന സാഹചര്യത്തിലാണ് സുക്കറിന്റെ പ്രതികരണം.


Also Read: ഹാദിയയെ ഈ നരകയാതനയിലേക്ക് തള്ളി വിട്ടതില്‍ എസ്.ഡി.പി.ഐയ്ക്കും ഷെഫിന്‍ ജഹാനുമുള്ള പങ്ക്; ഷാഹിന എഴുതുന്നു


ജൂതന്മാരുടെ പവിത്രദിനമായ യോം കിപ്പര്‍ ആഘോഷങ്ങള്‍ അവസാനിക്കുന്ന ദിനത്തിലായിരുന്നു സുക്കറിന്റെ പ്രതികരണം. മുന്‍വര്‍ഷങ്ങളിലെ പാപങ്ങള്‍ക്ക് മാപ്പു ചോദിക്കുന്ന വേളയായാണ് ജൂതന്മാര്‍ ഇതിനെ കാണുന്നത് എന്നു പറഞ്ഞാണ് സുക്കര്‍ പോസ്റ്റ് ആരംഭിക്കുന്നത്.

Advertisement