എഡിറ്റര്‍
എഡിറ്റര്‍
സച്ചിന് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ അംഗത്വം നല്‍കുന്നതില്‍ തെറ്റില്ല:മാര്‍ക്ക് വെബ്ബര്‍
എഡിറ്റര്‍
Thursday 25th October 2012 2:25pm

നോയിഡ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഓസ്‌ട്രേലിയ ബഹുമാനിക്കുന്നുവെന്ന് ഓസീസ് ഫോര്‍മുല വണ്‍ ഡ്രൈവര്‍ മാര്‍ക്ക് വെബ്ബര്‍.

സച്ചിന് ഓര്‍ഡര്‍ ഓഫ് അംഗത്വം നല്‍കിയതിനെതിരെ ഓസീസ് ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് മറ്റൊരു ഓസീസ് കായിക താരം വ്യത്യസ്തമായ നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്.

Ads By Google

ലോകം കണ്ടതില്‍ വെച്ച് മികച്ച താരമാണ് സച്ചിന്‍. അദ്ദേഹത്തെ ഞാനുള്‍പ്പെടെയുള്ള ഓസ്രട്രേലിയയിലെ മുഴുവന്‍ ആളുകളും ആരാധിക്കുന്നുണ്ട്- മാര്‍ക്ക് വെബ്ബര്‍ പറഞ്ഞു.

നോയിഡയില്‍ ഫോര്‍മുല വണ്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ മാര്‍ക്ക് വെബ്ബര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യാ സന്ദര്‍ശനവേളയിലാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് സച്ചിന് ഓസ്‌ട്രേലിയന്‍ ആദരം നല്‍കുന്ന കാര്യം അറിയിച്ചത്. എന്നാല്‍ ഒരു ഇന്ത്യന്‍ താരം ഇത്തരം ആദരം അര്‍ഹിക്കുന്നില്ലെന്നായിരുന്നു ഹെയ്ഡന്‍ പ്രതികരിച്ചത്. ഇത്തരം ആദരം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് മാത്രമാണ് നല്‍കാറുള്ളതെന്നും ഹെയ്ഡന്‍ പറഞ്ഞു.

മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള കായികതാരങ്ങള്‍ക്കും ഓസ്‌ട്രേലിയന്‍ ഓര്‍ഡര്‍ ഓഫ് അംഗത്വം നേരത്തെ നല്‍കിയിട്ടുണ്ട്. അത് തന്നെയാണ് ഇപ്പോഴും ചെയ്തിരിക്കുന്നത്. ഗാര്‍ഫീല്‍ഡ് സോബേഴ്‌സ്, ബ്രയാന്‍ ലാറ എന്നിവര്‍ക്ക് ഈ ബഹുമതി ലഭിച്ചു. ഇവര്‍ക്ക് കൊടുക്കാമെങ്കില്‍ സച്ചിനും ഈ ബഹുമതി അര്‍ഹിക്കുന്നെന്നും വെബ്ബര്‍ പറഞ്ഞു.

Advertisement