എഡിറ്റര്‍
എഡിറ്റര്‍
ഇറ്റാലിയന്‍ നാവികര്‍ തിരിച്ചുവരില്ല; ചതിച്ചത് ഇറ്റലിയോ?
എഡിറ്റര്‍
Tuesday 12th March 2013 12:40pm

റോം: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക് തിരിച്ചുവരില്ല. വോട്ട് ചെയ്യാന്‍ വേണ്ടി ഒരു മാസത്തെ ജാമ്യത്തിലിറങ്ങി ഇറ്റലിയിലേക്ക് പോയവര്‍ മടങ്ങിവരില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ ഇറ്റലി ഔദ്യോഗികമായി അറിയിച്ചു. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയമാണ് നിലപാട് വ്യക്തമാക്കിയത്.ഇറ്റലിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി.  എന്നാല്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി . ഇടത് എം.പി മാരോടാണ് ഇക്കാര്യം പ്രധാനമന്ത്രി വ്യക്തമാക്കിയത്.

Ads By Google

ഇന്ത്യയുമായി ഈ വിഷയത്തിലുള്ള തര്‍ക്കം അന്താരാഷ്ട്ര വിഷയമാണ്. ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവരും ഇന്ത്യയിലേക്ക് മടങ്ങേണ്ടതില്ല” ഇന്ത്യന്‍ സര്‍ക്കാറിനെ ഈ വിവരം അറിയിച്ചതായി ഇറ്റാലിയന്‍ വിദേശമന്ത്രാലയം അറിയിച്ചു.

കുറ്റവാളികളെ കൈമാറുന്ന കരാര്‍ ഇന്ത്യയും ഇറ്റലിയും തമ്മില്‍ ഒപ്പുവച്ചിട്ടില്ലാത്തതിനാല്‍ നാവികരെ ഇനി വിട്ടുകൊടുക്കേണ്ടെന്നാണ് തീരുമാനമെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജീലിയോ ടെര്‍സി അവിടത്തെ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

ഇക്കാര്യം ഇന്ത്യന്‍ വിദേശ മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് ഇറ്റലിയുടെ വാദം. ഇറ്റലിയുടെ ഈ നീക്കത്തിനു പിന്നില്‍ ഇന്ത്യയില്‍ തന്നെ ഗൂഢാലോചന നടന്നതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഇറ്റലിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി പ്രതിരോധവകുപ്പും നിയമവകുപ്പും ചേര്‍ന്ന് മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നാവികരെ തിരിച്ചയക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. ഇന്ത്യയും ഇറ്റലിയും കുറ്റവാളികളെ കൈമാറുന്ന കരാര്‍ നിലവിലുണ്ട്.

കരാര്‍ പ്രകാരം വിദേശരാജ്യത്ത് അറസ്റ്റിലാകുന്നവര്‍ക്ക് മാതൃരാജ്യത്ത് തന്നെ ശിക്ഷ അനുഭവിക്കാനാകുന്ന വ്യവസ്ഥയുണ്ടെന്ന് കാണിച്ചാണ് നാവികര്‍ നാട്ടില്‍ത്തന്നെ തുടരട്ടെയെന്ന് ഇറ്റലി തീരുമാനമെടുത്തത്. ഇന്ത്യ അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണ് ആദ്യം മുതല്‍ തന്നെ  ഇറ്റലി പറഞ്ഞിരുന്നു.

വെടിവെപ്പ് നടന്നത് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ ആയതിനാല്‍ വിചാരണ നടക്കേണ്ടത് ഇന്ത്യക്ക് പുറത്താണെന്നും ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.  നയതന്ത്രതലത്തില്‍ പ്രശ്‌നപരിഹാരത്തിന് ഇന്ത്യ ശ്രമം നടത്തിയിട്ടില്ലെന്നും ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

അതേസമയം ഇറ്റലിയുടെ അവകാശവാദത്തോട് പ്രതികരിക്കാന്‍ ഇന്ത്യന്‍ വിദേശമന്ത്രാലയം ആദ്യം വിസമ്മതിച്ചു. എന്നാല്‍ രാത്രി വൈകി ഇറ്റലിയുടെ അറിയിപ്പ് ലഭിച്ചതായി അവര്‍ സമ്മതിച്ചു. സുപ്രീം കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് ഇത്തരമൊരു നിലപാട് ഇറ്റാലിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.

ഇറ്റലിയുടെ കത്ത്  നിയമവിദഗ്ധരുമായി വിദേശകാര്യമന്ത്രാലയം ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഇറ്റലിയുടെ നിലപാട് ചര്‍ച്ച ചെയ്യും. ചര്‍ച്ചയ്ക്ക് ശേഷം അടുത്ത നടപടിയെ കുറിച്ച് ആലോചിക്കും. വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് അറിയിച്ചു.

ഇറ്റലി ഇന്ത്യയെ ചതിച്ചെന്നും നാവികരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി നേതാവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

ഇറ്റലി വിദേശമന്ത്രി ഗ്യൂലിയോ ടെര്‍സിയാണ് ഇരുവരും മടങ്ങി വരില്ലെന്ന വിവരം ഇറ്റലിയിലെ മാധ്യമങ്ങളെ അറിയിച്ചത്. ഫിബ്രവരി 24,25 തീയതികളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നടന്ന വോട്ടെടുപ്പില്‍ വോട്ടു ചെയ്യാനാണ് ഇരുവരും അനുമതി തേടിയത്.

ഡിസംബറില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന് ഇരുവര്‍ക്കും കേരള ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ജനുവരി പത്തിന് ഇരുവരും തിരിച്ചെത്തിയതിനുശേഷമാണ് ഇറ്റലിയുടെ ഹരജിയില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. കേരളത്തിന് ഇരുവര്‍ക്കുമെതിരെ കേസ്സെടുക്കാന്‍ അനുവാദമില്ലെന്നും കേന്ദ്ര സര്‍ക്കാറാണ് കേസെടുക്കേണ്ടതെന്നും ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് വിധിച്ചു. ഇരുവരെയും വിചാരണ ചെയ്യുന്നതിന് പ്രത്യേക കോടതി രൂപവത്കരിക്കണമെന്നും ഉത്തരവിട്ടു.

ഇറ്റലിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് നാലാഴ്ചത്തേക്ക് നാട്ടില്‍ പോകാനാണ് കടല്‍ക്കൊല കേസിലെ പ്രതികള്‍ക്ക് ഫിബ്രവരി 22ന് ചീഫ് ജസ്റ്റീസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കിയത്. ഇന്ത്യയിലെ ഇറ്റാലിയന്‍സ്ഥാനപതി ഇരുവരെയും മടക്കിക്കൊണ്ടുവരാമെന്ന് സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഇരുവരെയും പോകാന്‍ അനുവദിച്ചത്. എന്നാല്‍, ഇപ്പോള്‍ ഇറ്റലി ഉന്നയിക്കുന്ന വിഷയം കോടതിയില്‍ വാദത്തിന്റെ ഒരു ഘട്ടത്തിലും ഉന്നയിച്ചിട്ടില്ല. കുറ്റവാളികളെ കൈമാറുന്ന കരാര്‍ നടപ്പാകണമെങ്കില്‍ ഇരുവരെയും കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിക്കണം. അതുണ്ടായിട്ടില്ലെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

2012 ഫിബ്രവരി 15നാണ് നീണ്ടകര തുറമുഖത്തിനടുത്ത് ആലപ്പുഴ തോട്ടപ്പള്ളി കടലില്‍ ഇറ്റാലിയന്‍ കപ്പലായ എന്‍ റിക ലെക്‌സിയിലെ രണ്ട് നാവികരുടെ വെടിയേറ്റ് മീന്‍പിടിത്തക്കാര്‍ മരിച്ചത്. കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍50), കളിയിക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവരാണ് മരിച്ചത്.

Advertisement