എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊല: നാവികരെ കേരളത്തില്‍ വിചാരണ ചെയ്യാന്‍ ശ്രമിച്ചത് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ച
എഡിറ്റര്‍
Sunday 24th March 2013 12:45am

ന്യൂദല്‍ഹി: കൊടല്‍ക്കൊല കേസില്‍ നാവികരെ കേരളത്തില്‍ വിചാരണ ചെയ്യാന്‍ ശ്രമിച്ചത് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തൂറ.

Ads By Google

കേരളത്തിലെ ജഡ്ജിമാര്‍ക്ക് ഇതിനുള്ള അധികാരമില്ലെന്ന് ഇന്ത്യ തിരിച്ചറിയണമായിരുന്നു. വിഷയം ഇത്രയും വഷളാക്കാതെ രമ്യമായി പരിഹരിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ ഇറ്റലി ബഹുമാനിക്കുന്നുണ്ട്. പക്ഷേ, നാവികരെ വിചാരണ ചെയ്യേണ്ടത് തങ്ങളുടെ സ്വന്തം രാജ്യത്തായിരുന്നെന്നും സ്റ്റെഫാന്‍ ഡി മസ്തൂറ പറഞ്ഞു.

സി.എന്‍.എന്‍ ഐ.ബി.എന്നില്‍ ഡെവിള്‍സ് അഡ്വകേറ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാവികരെ ഇന്ത്യന്‍ ജയിലില്‍ തടവിലാടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, ഇന്ത്യന്‍ സുപ്രീം കോടതിയെ ബഹുമാനിക്കുന്നുണ്ടെങ്കിലും നാവികരുടെ ശിക്ഷ ഇറ്റലിയില്‍ തന്നെയാവുമെന്നായിരുന്നു മറുപടി.

അതേസമയം, നാവികരുടെ വിചാരണ കൊല്ലത്ത് നടത്തണമെന്ന ആവശ്യം തള്ളി. നാവികരുടെ വിചാരണ കൊല്ലത്ത് വെച്ച് നടത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കത്തയച്ചിരുന്നു. ഇത് തള്ളിയാണ് വിചാരണ ദല്‍ഹിയില്‍ നടത്താന്‍ തീരുമാനിച്ചത്.

കേസിലെ സുപ്രധാന രേഖകളെല്ലാം കൊല്ലം സെഷന്‍സ് കോടതിയിലാണ് ഉളളതെന്നും കേസിലെ മൊഴിയെല്ലാം മലയാളത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചെങ്കിലും ആവശ്യം തള്ളുകയായിരുന്നു.

ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര നിയമ മന്ത്രാലയം ദല്‍ഹി ഹൈക്കോടതിക്ക് കൈമാറി. വിചാരണയ്ക്കായി ദല്‍ഹിയില്‍ പ്രത്യേക കോടതി രൂപീകരിക്കാനുള്ള ഉത്തരവാണ് ദല്‍ഹി ഹൈക്കോടതിക്ക് കൈമാറിയത്.

Advertisement