എഡിറ്റര്‍
എഡിറ്റര്‍
മാര്‍ച്ച് 8 സാര്‍വ്വദേശീയ വനിതാദിനാചരണം : അബുദാബിയില്‍
എഡിറ്റര്‍
Thursday 7th March 2013 2:02pm

സാര്‍വ്വദേശീയ വനിതാദിനം പ്രസക്തിയും ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പും സംയുക്തമായി മാര്‍ച്ച് 8,  വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടികളോടെ ആചരിക്കും.

സ്ത്രീ ശക്തി പോസ്റ്റര്‍ പ്രദര്‍ശനം, കാത്തെ കോള്‍വിറ്റ്‌സ് അനുസ്മരണം, സംഘചിത്രരചന, ചരിത്രത്തില്‍ ഇടം നേടിയ വനിതകള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.

വനിതാദിനാചരണ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തക അറ്. അയിഷ സക്കീര്‍ഹുസൈന്‍ നിര്‍വ്വഹിക്കും. പ്രിയ ദിലീപ്കുമാര്‍ അധ്യക്ഷത വഹിക്കും.

Ads By Google

യോഗത്തില്‍ ഇ. ജെ. റോയിച്ചന്‍, യുദ്ധത്തിന്റെ ഭീകരതയെയും, സ്ത്രീകളുടെയും കുട്ടികളുടെയും പരിതാപകരമായ സാമൂഹികാവസ്ഥയെയും പകര്‍ത്തിയ വിഖ്യാത ചിത്രകാരിയും ശില്പിയുമായ ‘കാത്തെ കോള്‍വിറ്റ്‌സ്’ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും.

ശ്രധ്‌ധേയമായ വനിതാവ്യക്തിത്വങ്ങളെയും സ്ത്രീ മുന്നേറ്റങ്ങളെയും പരിചയപ്പെടുത്തുന്ന ‘സ്ത്രീ ശക്തി’ പോസ്റ്റര്‍പ്രദര്‍ശനം കവയത്രി ദേവസേന ഉദ്ഘാടനം ചെയ്യും.

തുടര്‍ന്നു ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തില്‍ സംഘചിത്രരചന നടക്കും.

ഉച്ചയ്ക്കുശേഷം 3 മണിക്ക് ‘ചരിത്രത്തില്‍ ഇടം നേടിയ വനിതകള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും.

പ്രസക്തി വൈസ് പ്രസിഡണ്ട് ഫൈസല്‍ ബാവ അധ്യക്ഷത വഹിക്കുന്ന ചര്‍ച്ചയില്‍ റൂഷ് മെഹര്‍ വിഷയം അവതരിപ്പിക്കും. അനന്തലക്ഷ്മി ഷരീഫ്, അഷ്‌റഫ് ചമ്പാട്, ജയ്ബി എന്‍. ജേക്കബ് എന്നിവര്‍ പങ്കെടുക്കും.

Advertisement