എഡിറ്റര്‍
എഡിറ്റര്‍
ആശയങ്ങള്‍ കൊണ്ട് മാത്രം മാവോവാദികള്‍ക്ക് മുന്നോട്ട് പോകാനാകില്ല: ജയറാം രമേശ്
എഡിറ്റര്‍
Thursday 13th June 2013 5:06pm

ചര്‍ച്ച നടത്തേണ്ടത് അതിന് താത്പര്യമുള്ളയാളുകളുമായാണ്. പക്ഷേ, ഒരു ജനാധിപത്യ വ്യവസ്ഥയില്‍ വിശ്വസിക്കാത്ത സംഘടനയുമായി എങ്ങനെയാണ് ചര്‍ച്ച നടത്തേണ്ടത്. ഞാന്‍ ഒരിക്കലും ചര്‍ച്ചക്ക് എതിരല്ല. പക്ഷേ ആരുമായാണ് ചര്‍ച്ച നടത്തേണ്ടത്, എന്തിനെ കുറിച്ചാണ് ചര്‍ച്ച നടത്തേണ്ടത്?.ജയറാം രമേശ് സംസാരിക്കുന്നു.


mao-580line

ഫേസ് ടു ഫേസ്/ ജയറാം രമേശ്

മൊഴിമാറ്റം / നസീബ ഹംസ
line

ഛത്തീസ്ഗഡിലുണ്ടായ മാവോവാദി ആക്രമണത്തില്‍ 28 കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ മാവോവാദി ആക്രമങ്ങളില്‍ ഒന്നാണിത്.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാവോവാദികളെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ്. മാവോവാദികളോടുളള തന്റെ സമീപനം വ്യക്തമാക്കുന്നു ദേശീയ ഗ്രാമവികസന  മന്ത്രി ജയറാം രമേശ്. സി.എന്‍.എന്‍ ഐ.ബി.എന്നു വേണ്ടി ഡെപ്യൂട്ടി എഡിറ്റര്‍ സാഗരിക ഘോഷ് നടത്തിയ അഭിമുഖത്തില്‍ നിന്ന്.

Ads By Google

ഛത്തീസ്ഗഡിലുണ്ടായ മാവോവാദി ആക്രമണം സുരക്ഷാ സംവിധാനങ്ങളില്‍ സംഭവിച്ച വീഴ്ച്ചയല്ലേ?

അങ്ങനെയല്ല. വ്യത്യസ്തമായ പല ഘടകങ്ങള്‍ ചേര്‍ന്നാണ് സുരക്ഷാക്രമീകരണം നടക്കുന്നത്. ആദ്യമായി മാവോവാദികള്‍ക്ക് ഏറെ സ്വാധീനമുള്ള ദക്ഷിണ ഛത്തീസ്ഗഡ് പോലുളള സ്ഥലങ്ങളില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തണം. പിന്നെ അവിടങ്ങളില്‍ ആഴത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കണം. മൂന്നാമതായി ആദിവാസികളും മറ്റും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കണം.

ഒരു ചര്‍ച്ചയ്ക്ക് ഇപ്പോഴും സാധ്യതയില്ലേ?

പി. ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് എത്രയോ തവണ ചര്‍ച്ചക്ക് ശ്രമിച്ചിരുന്നു. മാവോവാദികളോട് അവരുടെ ആശയങ്ങളോ, ആയുധങ്ങളോ താഴെ വെക്കാതെ ചര്‍ച്ചക്ക് വരാമെന്നായിരുന്നു ചിദംബരം പറഞ്ഞിരുന്നത്. പക്ഷേ ഒരു ചര്‍ച്ചയും നടന്നില്ല.

ഞാന്‍ സഖാവ് ഗണപതിയുമായുള്ള ഒരു അഭിമുഖം വായിച്ചിരുന്നു. അതില്‍ അദ്ദേഹം പറയുന്ന രണ്ട് ആവശ്യങ്ങളുണ്ട്.  ഒന്ന് ജയിലിലടച്ചിരിക്കുന്ന എല്ലാ മാവോവാദി നേതാക്കളേയും വിട്ടയക്കുക, രണ്ട് മാവോയിസ്റ്റ് പാര്‍ട്ടിയുടെ വിലക്ക് നീക്കുക.

എന്റെ കാഴ്ച്ചപ്പാടില്‍ മാവോവാദികള്‍ക്ക് അധികനാള്‍ അവരുടെ ആശയങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. അവര്‍ കൊള്ളക്കാരാണ്. അവര്‍ സര്‍ക്കാറിന്റെയും കമ്പനികളുടെയും പണം പിഴിഞ്ഞെടുക്കുകയാണ്.

ഞാന്‍ പറയുന്നത് നമ്മള്‍ ചര്‍ച്ച നടത്തേണ്ടത് അതിന് താത്പര്യമുള്ളയാളുകളുമായാണ്. പക്ഷേ, ഒരു ജനാധിപത്യ വ്യവസ്ഥയില്‍ വിശ്വസിക്കാത്ത സംഘടനയുമായി എങ്ങനെയാണ് ചര്‍ച്ച നടത്തേണ്ടത്.

ഞാന്‍ വരവര റാവു അടക്കമുള്ളവരുമായി സംസാരിച്ചതാണ്. അവര്‍ കൃത്യമായി പറഞ്ഞതാണ് മാവോവാദികള്‍ക്ക് ഈ ജനാധിപത്യ വ്യവസ്ഥയിലും നിയമ വ്യവസ്ഥയിലും വിശ്വാസമില്ലെന്ന്. ഞാന്‍ ഒരിക്കലും ചര്‍ച്ചക്ക് എതിരല്ല. പക്ഷേ ആരുമായാണ് ചര്‍ച്ച നടത്തേണ്ടത്, എന്തിനെ കുറിച്ചാണ് ചര്‍ച്ച നടത്തേണ്ടത്?

എന്റെ കാഴ്ച്ചപ്പാടില്‍ മാവോവാദികള്‍ക്ക് അധികനാള്‍ അവരുടെ   പ്രത്യയശാസ്ത്രങ്ങളു മായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. അവര്‍ കൊള്ളക്കാരാണ്. അവര്‍ സര്‍ക്കാറിന്റെയും കമ്പനികളുടെയും പണം പിഴിഞ്ഞെടുക്കുകയാണ്.

അവരുടെ കൊള്ളയടികളും കൊലപാതകങ്ങളും അവരുടെ നിലപാടെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്. അവര്‍ എട്ട് വയസ്സ് പ്രായമുള്ള കുട്ടികളെ വരെ സേനയില്‍ ചേര്‍ക്കുന്നുണ്ട്.
doolnews-andoid
അടുത്ത പേജില്‍ തുടരുന്നു

Advertisement