എഡിറ്റര്‍
എഡിറ്റര്‍
മാവോയിസം വിടാതെ ആത്മീയതയിലേക്ക്: ഭക്തിപ്പാട്ടുകളുമായി വിപ്ലവഗായകന്‍ ഗദ്ദര്‍
എഡിറ്റര്‍
Tuesday 28th March 2017 10:09pm

ഹൈദരാബാദ്: മാവോയിസ്റ്റ് ചിന്താധാരയില്‍ നിന്നു കൊണ്ട് തന്നെ ആത്മീയതയുടെ വഴിയിലേക്ക് സഞ്ചരിക്കുകയാണ് വിപ്ലവ ഗായകന്‍ ഗദ്ദര്‍. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ സാംസ്‌കാരിക വിഭാഗമായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകനായ ഗദ്ദര്‍ തെലങ്കാനയിലെ നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ആരാധന ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തതോടെയാണ് വിപ്ലവഗായകന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

ഭരണകൂടം നടപ്പിലാക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള പടപ്പാട്ടുകളായിരുന്നു ഗദ്ദറിന്റേത്. ഒരുകാലത്തെ യുവതയുടെ ആവേശമായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങള്‍.


Also Read: ‘അളിയാ അളിയാ അളിയനെന്താ ഉദ്ദേശിച്ചേ!’; കളിക്കിടെ ജഡേജ പറഞ്ഞ ഹിന്ദി അസഭ്യത്തിന്റെ അര്‍ത്ഥം അറിയാന്‍ ജഡേജയെ വിടാതെ പിന്തുടര്‍ന്ന് ഓസീസ് വിക്കറ്റ് കീപ്പര്‍, വീഡിയോ


കഴിഞ്ഞയാഴ്ച ഭോംഗിര്‍ ജില്ലയിലെ യദാരി ക്ഷേത്രം ഗദ്ദര്‍ സന്ദര്‍ശിച്ചിരുന്നു. പുരോഹിതന്‍മാരെ നേരില്‍ കണ്ട് അനുഗ്രഹങ്ങള്‍ ഏറ്റു വാങ്ങുകയും ചെയ്തു.പുതിയ സംസ്ഥാനമായ തെലങ്കാനയില്‍ നല്ല മഴ ലഭിക്കണമെന്നും ഭരണകൂടത്തിന്റെ നീതി നിഷേധത്തിനെതിരെ പോരാടാന്‍ ജനങ്ങള്‍ക്ക് ശക്തി നല്‍കണമെന്നുമാണ് താന്‍ പ്രാര്‍ത്ഥിച്ചതെന്നും ഗദ്ദര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ജനുവരിയില്‍ ജംഗം ജില്ലയിലെ പ്രശസ്ത സോംനാഥ് ക്ഷേത്രം ഗദ്ദര്‍ സന്ദര്‍ശിക്കുകയും ശിവഭഗവാനു മുന്നില്‍ അഭിഷേകം നടത്തുകയും ചെയ്തിരുന്നു. ഭാര്യ വിമലയും മരുമകളായ സരിതയുടേയും ഒപ്പം കൊമുരവെള്ളി മല്ലാന ക്ഷേത്രം സന്ദര്‍ശിക്കുകയും ശിവനെ സ്തുതിച്ച് ആളുകളോടൊപ്പം പാടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായ മാറ്റമല്ലെന്നാണ് ഗദ്ദര്‍ പ്രതികരിച്ചത്.

ഒരു യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ് ജനങ്ങളുടെ ആത്മീയ ജനാധിപത്യ സ്വാതന്ത്യത്തെ അംഗീകരിക്കേണ്ടതുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കാന്‍ മത വിശ്വാസത്തിന് സാധിക്കുന്നു. അതാണ് ശരിയായ മാര്‍ക്സിസം. ബ്വൂര്‍ഷാസി അവരുടെ സംസ്‌കാരത്തെ തങ്ങളുടെ നാടന്‍കല, ജനകീയ, മത വിശ്വാസങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഗദ്ദര്‍ പറയുന്നു.


Don’t Miss: ഒളിഞ്ഞിരുന്ന് തെറി പറയുന്ന ഒരുത്തനെയും വെറുതേ വിടില്ല; ആദ്യ റിപ്പോര്‍ട്ടിനെ ന്യായീകരിച്ച് ‘മംഗളത്തിന്റെ ന്യായീകരണ കോടതി’


നേരത്തെ സായുധ സമരത്തെ പിന്തുണച്ചിരിക്കുന്ന ഗദ്ദര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയാണ് പിന്തുണക്കുന്നത്. മാവോയിസ്റ്റ് പ്രസ്ഥാനം നിരവധി വെല്ലുവിളികള്‍ നേരിടുകയാണെന്നും ലക്ഷ്യം നേടണമെങ്കില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വഴി സ്വീകരിക്കാനാണ് ഞാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Advertisement