എഡിറ്റര്‍
എഡിറ്റര്‍
നിങ്ങളുടെ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് യു.എസ് ജനത തന്നോട് ചോദിക്കുന്നത്: രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Thursday 21st September 2017 12:43pm

വാഷിങ്ടണ്‍: സമാധാനപരമായ രാഷ്ട്രമെന്ന പദവി ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് നഷ്ടമാകുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ചില ശക്തികളുടെ ഇടപെടലാണ് ഇന്ത്യയുടെ യശസ്സ് ലോകത്തിന് മുന്നില്‍ നഷ്ടമാക്കിയതെന്നും രാഹുല്‍ പറയുന്നു.

നിങ്ങളുടെ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് യു.എസിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവികളും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവികളും എന്നോട് ചോദിച്ചുകൊണ്ടിരിക്കുന്നത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അഭിമാനം വലുതാണ്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍പ്രവാസികളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.


Dont Miss മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു; യുവതി കസ്റ്റഡിയില്‍


എന്‍.ആര്‍.ഐ മൂവ്‌മെന്റിനായി കോണ്‍ഗ്രസ് വഹിച്ച പങ്ക് വലുതാണെന്നും രാഹുല്‍ പറഞ്ഞു. മഹാത്മാഗാന്ധി ഒരു എന്‍.ആര്‍.ഐ ആയിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു ഇംഗ്ലണ്ടില്‍നിന്നും എത്തിയ ആളാണ്. ബി.ആര്‍ അംബേദ്ക്കര്‍, ചന്ദ്രശേഖര്‍ ആസാദ്, സര്‍ദാര്‍വല്ലഭായ് പട്ടേല്‍ ഇവരെല്ലാം എന്‍.ആര്‍.ഐ ആയിരുന്നെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു.

യുവാക്കള്‍ക്കിടയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന ന്യൂജേഴ്‌സിയില്‍ നടത്തിയ പ്രസ്താവനയും രാഹുല്‍ ആവര്‍ത്തിച്ചു. തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. ചെറുകിട ഇടത്തര വ്യവസായ സംരംഭങ്ങളെ സഹായിച്ചാല്‍ മാത്രം ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡൊണാള്‍ഡ് ട്രംപിനെയും അധികാരത്തിലേറ്റിയത് ഇരുരാജ്യത്തും നിലനില്‍ക്കുന്ന തൊഴിലില്ലായ്മയായിരുന്നെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് പിന്‍സെന്റണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി നടന്ന സംവാദത്തില്‍ പറഞ്ഞിരുന്നു.

ഇപ്പോഴും ഇതിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഇതിന് പരിഹാരം കാണാഞ്ഞതാണ് മോദിക്ക് അനുകൂല ഘടകമായതെന്നുമായിരുന്നു രാഹുലിന്റെ വാക്കുകള്‍.

ദിവസേന മുപ്പതിനായിരം ജോലി എന്ന വാഗ്ദാനവുമായാണ് യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. പക്ഷെ അത് നല്‍കാന്‍ കഴിഞ്ഞില്ല, യു.പി.എ ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കുന്നു. അതേ പോലെ മോദിയും ഇത് അംഗീകരിക്കാന്‍ തയ്യാറാവണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Advertisement