ആദ്യ സീസണില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വനിതാ ടീം മുന്നേറുന്നു
Football
ആദ്യ സീസണില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വനിതാ ടീം മുന്നേറുന്നു
ന്യൂസ് ഡെസ്‌ക്
Monday, 3rd December 2018, 11:51 am

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുരുഷടീം പ്രീമിയര്‍ ലീഗില്‍ കിതയ്ക്കുമ്പോള്‍ വനിതകള്‍ കുതിക്കുകയാണ്. ആദ്യ സീസണില്‍ തന്ന വതിതാ ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്നലെ നടന്ന വനിതാ ചാംപ്യന്‍ഷിപ്പില്‍ ലെവെസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായണ് ചെകുത്താന്‍ പട കീഴടക്കിയത്.

ലീഗില്‍ പരാജയമറിയാതെയാണ് യുണൈറ്റഡ് മുന്നേറുന്നത്. ഇന്നലെ മാഞ്ചസ്റ്റര്‍ ടീമിനയി മോളി ഗ്രീനും എല്ലാടൂണുമാണ് ഗോളുകള്‍ നേടിയത്. ലീഗില്‍ 9 മത്സരങ്ങളില്‍ നിന്നായി 25 പോയന്റുമായി യുണൈറ്റഡാണ് ഒന്നാമത്.

ലീഗില്‍ ഇതുവരെ 42 ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ വഴങ്ങിയത് ഒന്ന് മാത്രമാണ്.