ഒള്‍ഡ് ലേഡിയില്‍ യുവന്റസ് വീണു; റയല്‍ മാഡ്രിഡിനും ബയേണ്‍ മ്യുനിക്കിനും ജയം
UEFA Champions league
ഒള്‍ഡ് ലേഡിയില്‍ യുവന്റസ് വീണു; റയല്‍ മാഡ്രിഡിനും ബയേണ്‍ മ്യുനിക്കിനും ജയം
ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 7:47 am

ഒള്‍ഡ് ട്രഫോര്‍ഡില്‍ തങ്ങളെ തകര്‍ത്തതിന് ഒള്‍ഡ്‌ലേഡിയില്‍ മാഞ്ചസ്റ്റര്‍ പകരം വീട്ടി. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു യുണൈറ്റഡിന്റെ നിര്‍ണായക ജയം. ഇതോടെ അവസാന പതിനാറിലേക്കുള്ള പ്രതീക്ഷകള്‍ യുണൈറ്റഡ് നിലനിര്‍ത്തി.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളില്‍ യുവന്റസാണ് ആദ്യം മുന്നിലെത്തിയത്. യുവെയ്ക്കായുള്ള ക്രിസ്റ്റിയുടെ ആദ്യ യു.സി.എല്‍.ഗോള്‍ കൂടിയാണിത്.

എന്നാല്‍ മത്സരം അവസാനിക്കാന്‍ നാല് മിനിറ്റ് ശേഷിക്കെ യുവാന്‍ മാറ്റയുടെ ഗോളില്‍ യുണൈറ്റഡ് ഒപ്പമെത്തി. കളിയുടെ അവസാന നിമിഷത്തില്‍ സാന്ദ്രോയുടെ സെല്‍ഫ് ഗോള്‍ കൂടി ചേര്‍ന്നതോടെ മൗറീഞ്ഞോയ്ക്ക് ആശ്വാസ ജയം.

മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത ആറു ഗോളിനാണ് ഷാക്തറിനെ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തുവിട്ടത്. ഗബ്രിയേല്‍ ജിസൂസിന്റെ ആറുഗോള്‍ മികവിലായിരുന്നു സിറ്റിയുടെ മിന്നും ജയം. ഡേവിഡ് സില്‍വ, മെഹ്‌റാസ്, റഹീം സ്‌റ്റെര്‍ലിങ് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

ദുര്‍ബലരായ വിക്ടോറിയ പ്ലാസയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് റയല്‍ മാഡ്രിഡ് തകര്‍ത്തത്. റയലിനായി കരിം ബെല്‍സേമ രണ്ട് വട്ടം ലക്ഷ്യം കണ്ടപ്പോള്‍ കസമീറോ, ഗാരെത് ബെയില്‍, ടോണി ക്രൂസ് എന്നിവര്‍ ഓരോ തവണ ഗോള്‍ നേടി.

ടൂര്‍ണമെന്റില്‍ ഫോമില്ലായ്മ നേരിടുന്ന ബയേണ്‍ മ്യൂനിക്കിന് ഏഥന്‍സിനെതിരെ ആശ്വാസ ജയം. സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബെര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോള്‍ മികവിലായിരുന്നു ബയേനിന്റെ ജയം.